Common Wealth Games: കോമണ്‍വെല്‍ത്ത് ഗെയിംസ്; അമിത് ഇടിച്ച് കയറിയത് സ്വര്‍ണത്തിലേക്ക്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍(Common Wealth Games) മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ. അമിത് പംഗല്‍(Amit Panghal) ആണ് ബോക്‌സിംഗില്‍(Boxing) സ്വര്‍ണം(Gold) നേടിയത്. പുരുഷന്‍മാരുടെ 48 കിഗ്രാം വിഭാഗത്തിലാണ് പംഗല്‍ സ്വര്‍ണം നേടിയത്. ഇംഗ്ലണ്ട് താരത്തെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. 2018ല്‍ ഗോള്‍ഡ്കോസ്റ്റില്‍ നടന്ന കഴിഞ്ഞ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് അദ്ദേഹം. ഡിഫന്‍സീവ് ഗെയിം കളിച്ച ഈ ഇരുപത്തിയാറുകാരന്‍ ചില അതിവേഗ കൗണ്ടര്‍ അറ്റാക്കുകളിലൂടെയാണ് പോയിന്റുകള്‍ നേടിയെടുത്തത്.

ബോക്സിംഗില്‍ ഇന്ത്യയുടെ മെഡല്‍ അക്കൗണ്ട് തുറന്ന് നീതു ഘന്‍ഘാസും താരമായി. വനിതകളുടെ ബോക്‌സിങ്ങിലാണ് നീതു സ്വര്‍ണം നേടിയത്. വനിതകളുടെ 48 കിലോ വിഭാഗം ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഡെമി-ജേഡിനെ തോല്‍പ്പിച്ചാണ് നീതു സ്വര്‍ണം നേടിയത്. 21കാരിയായ നീതു തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഏകപക്ഷീയമായിരുന്നു താരത്തിന്റെ വിജയം.

രണ്ട് തവണ യൂത്ത് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീതുവിന്റെ ആദ്യത്തെ കോമണ്‍വെല്‍ത്ത് ഗെയിംസാണിത്. 2018 ല്‍ ബുഡാപെസ്റ്റില്‍ നടന്ന യൂത്ത് ഗെയിംസിലും 2017 ല്‍ ഗുവാഹത്തിയില്‍ നടന്ന യൂത്ത് ഗെയിംസിലും നീതു സ്വര്‍ണ്ണ മെഡലുകള്‍ നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here