Banasura Sagar; ജലനിരപ്പ് ഉയരുന്നു; ബാണാസുര സാഗർ ഡാം നാളെ തുറക്കും

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വയനാട്ടിലെ ബാണാസുര സാഗർ ഡാം നാളെ തുറക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജലനിരപ്പ് അപ്പർ റൂൾ ലെവൽ ആയ 774 മീറ്റര്‍ എത്തിയ സാഹചര്യത്തിലാണ് നാളെ രാവിലെ 8 മണിക്ക് ഷട്ടർ 10 സെന്റിമീറ്റർ തുറക്കാൻ തീരുമാനിച്ചതെന്ന് കലക്ടർ അറിയിച്ചു.

കുറ്റ്യാടി ഒഗ്മെന്റേഷൻ പദ്ധതിയുടെ ഭാഗമായ ബാണാസുര ജലസംഭരണിയിൽ ജലനിരപ്പ്‌ ഉയരുകയാണ്‌. ഇവിടെ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.ആദ്യം ഒരു ഷട്ടറിന്റെ നിശ്ചിത പരിധി ഉയർത്തും.
ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. സെക്കൻഡിൽ 35 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയുണ്ട്.

നിലവിൽ ഡാമിലെ ജലനിരപ്പ് 773.70 മീറ്ററാണ്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ രാത്രിയോടെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 774 മീറ്ററിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ഡാം തുറക്കുന്നതിന്
മുന്നോടിയായി സുരക്ഷ വിലയിരുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു.സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.ഡാം തുറന്നാൽ കരമാൻ തോടിൽ പത്ത്‌ മുതൽ പതിനഞ്ച്‌ സെന്റീമീറ്റർ വരെ ജലം ഉയരും.ഇവിടെ തീരദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്താൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്‌.

പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അണക്കെട്ട് തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളിൽ നിന്നും മീൻ പിടിക്കുകയോ, പുഴയിൽ ഇറങ്ങുകയോ ചെയ്യരുതെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.

അതേസമയം, ഇടമലയാർഡാം മറ്റന്നാൾ തുറക്കും. ആദ്യം 50 ക്യുമെക്‌സ് ജലവും തുടർന്ന് 100 ക്യുമെക്‌സ് ജലവുമാണ് തുറന്നു വിടുക. ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ജല നിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ക്കകി ഡാം നാളെ തുറന്നേക്കും. പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here