Commonwealth Games:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിന്നി ഇന്ത്യ;മെഡലുകള്‍ വാരിക്കൂട്ടി പത്താം ദിനം

(Commonwealth Games)കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്താം ദിനമായ ഇന്ന് മെഡലുകള്‍ വാരിക്കൂട്ടി ഇന്ത്യ(India). മലയാളി താരങ്ങളും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി. ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോളിന്(Eldhose Paul) സ്വര്‍ണവും അബ്ദുള്ള അബൂബക്കര്‍(Abdulla Aboobacker) വെള്ളിയും നേടി. അപ്രതീക്ഷിതമായിരുന്നു എല്‍ദോസ് പോളിന്റെ നേട്ടം. ഫൈനലില്‍ മൂന്നാം ശ്രമത്തില്‍ 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് സ്വര്‍ണം നേടിയത്. സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന അബ്ദുല്ല അബൂബക്കര്‍ തൊട്ടുപിറകില്‍ രാജ്യത്തിന് വെള്ളിയും സമ്മാനിച്ചു. കോമണ്‍വെല്‍ത്ത് ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടുന്ന ആദ്യ മലയാളിയാണ് എല്‍ദോസ് പോള്‍. മറ്റൊരു ഇന്ത്യന്‍ താരമായ പ്രവീണ്‍ ചിത്രാവല്‍ നാലാം സ്ഥാനത്ത് എത്തി.

Gold medal winner Eldhose Paul (left) and compatriot and silver medal winner Abdulla Aboobacker Narangolintevid celebrate after the men's triple jump final during the athletics in the Alexander Stadium at the Commonwealth Games in Birmingham (AP)

ബോക്സിംഗില്‍ ഇന്ത്യയുടെ മെഡല്‍ അക്കൗണ്ട് നീതു ഘന്‍ഘാസ്(Neethu Ghanghas) തുറന്നു. വനിതകളുടെ ബോക്‌സിങ്ങിലാണ് നീതു സ്വര്‍ണം നേടിയത്. വനിതകളുടെ 48 കിലോ വിഭാഗം ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഡെമി-ജേഡിനെ തോല്‍പ്പിച്ചാണ് നീതു സ്വര്‍ണം നേടിയത്. 21കാരിയായ നീതു തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഏകപക്ഷീയമായിരുന്നു താരത്തിന്റെ വിജയം. രണ്ട് തവണ യൂത്ത് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീതുവിന്റെ ആദ്യത്തെ കോമണ്‍വെല്‍ത്ത് ഗെയിംസാണിത്. 2018 ല്‍ ബുഡാപെസ്റ്റില്‍ നടന്ന യൂത്ത് ഗെയിംസിലും 2017 ല്‍ ഗുവാഹത്തിയില്‍ നടന്ന യൂത്ത് ഗെയിംസിലും നീതു സ്വര്‍ണ്ണ മെഡലുകള്‍ നേടിയിരുന്നു.

Boxers Amit Panghal, Nitu Ghanghas strike gold - The Hindu BusinessLine

പുരുഷന്‍മാരുടെ 48 കിഗ്രാം വിഭാഗത്തില്‍ അമിത് പംഗല്‍(Amit Panghal) സ്വര്‍ണം നേടി. ഇംഗ്ലണ്ട് താരത്തെയാണ് പംഗല്‍ ഫൈനലില്‍ തോല്‍പ്പിച്ചത്. 2018ല്‍ ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന കഴിഞ്ഞ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് അദ്ദേഹം. ഡിഫന്‍സീവ് ഗെയിം കളിച്ച ഈ ഇരുപത്തിയാറുകാരന്‍ ചില അതിവേഗ കൗണ്ടര്‍ അറ്റാക്കുകളിലൂടെയാണ് പോയിന്റുകള്‍ നേടിയെടുത്തത്.

Commonwealth Games 2022, Highlights: India Win Bronze In Women's Hockey With Win Over New Zealand In Shootout | Commonwealth Games News

(Women’s Hockey)വനിതാ ഹോക്കിയില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തിയാണ് ഇന്ത്യ വെങ്കല മെഡല്‍ നേടിയത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ മത്സരം അവസാനിക്കാന്‍ 17 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡ് 1-1ന് സമനില പിടിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ സവിതയുടെ പ്രകടനമാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ജയമൊരുക്കിയത്. ആവേശം നിറഞ്ഞ ഷൂട്ടൗട്ടില്‍ 2-1നാണ് ഇന്ത്യ ജയിച്ചത്.

CWG 2022: PV Sindhu Enters Women's Singles Semi-finals, Aakarshi Kashyap Out | Commonwealth Games News

ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി വി സിന്ധു(PV Sindhu) സിംഗപ്പൂര്‍ താരത്തെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. ജാവലിന്‍ ത്രോ വനിതാ വിഭാഗത്തില്‍ അന്നു റാണി(Annu Rani) വെങ്കലം
നേടി. ഇതിലൂടെ ജാവലിന്‍ ത്രോയില്‍ ആദ്യമായി മെഡല്‍ നേടിയ ഇന്ത്യക്കാരിക്കാരി എന്ന നേട്ടവും അന്നു സ്വന്തമാക്കി. കൃത്യമായ ഫിനിഷിംഗിലൂടെയാണ് അന്നു വെങ്കലം കരസ്ഥമാക്കിയത്.

CWG 2022: Annu Rani wins bronze, becomes first Indian female javelin thrower to win medal

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News