Kakkayam; കക്കയം ഡാം : ജലനിരപ്പ് 757.5 മീറ്റർ കവിഞ്ഞാൽ ഷട്ടറുകൾ തുറക്കും

കക്കയം ഡാമിൽ (Kakkayam Dam) ജലനിരപ്പ് 757.5 മീറ്റർ കവിയുന്നതോടെ ഷട്ടറുകൾ തുറക്കാൻ അനുമതി നൽകിയതായി ജില്ലാകലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. നിലവിൽ 756.12 മീറ്ററാണ് ജലനിരപ്പ്. അതിനാൽ കുറ്റ്യാടി പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

വയനാട് ബാണാസുര ഡാമിന്റെ വൃഷ്ടി പ്രദേശത്തു മഴ കൂടുതലായ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് ഉയർന്ന് 773 .5 മീറ്ററിൽ എത്തിയിട്ടുണ്ട്. അപ്പർ റൂൾ കർവ് ലെവലിൽ (774 മീറ്റർ) എത്തിയാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നതിന് വയനാട് ജില്ലാ കലക്ടർ അനുമതി നൽകിയിട്ടുണ്ട്. ബാണാസുര ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളം കോഴിക്കോട് ജില്ലയിൽ പ്രവേശിക്കില്ലെന്നും കബനി നദിയിലേക്കാണ് ഒഴുകുന്നതെന്നും കെ. എസ്. ഇ. ബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു രാജ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News