
ഡല്‍ഹിയില്‍(Delhi) നിന്ന് റോഹ്തക്കിലേക്ക് കല്‍ക്കരിയുമായി പോകുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ(Train) 10 കോച്ചുകള്‍ പാളം തെറ്റി. ഹരിയാന റോഹ്തക്കിലെ ഖരാവാദ് റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം. ഡല്‍ഹി-റോഹ്തക് റെയില്‍വേ ട്രാക്ക് പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. അതേസമയം അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ധാക്കിയതായി റെയില്‍വേ ട്വീറ്റ് ചെയ്തു.
മംഗളൂരുവില്‍ മീന്‍പിടുത്ത ബോട്ട് നടുക്കടലില്‍ മുങ്ങി
മംഗളൂരുവില്‍(Mangalore) മീന്‍പിടുത്ത ബോട്ട് നടുക്കടലില്‍ മുങ്ങി.പത്ത് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി . ഞായറഴ്ച ഉച്ചയോടെയാണ് മംഗളൂരു ഉര്‍വയിലെ കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള ജയ് ശ്രീറാം എന്ന ബോട്ട് അപകടത്തില്‍ പെട്ടത്. മംഗളൂരു തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിലാണ് ബോട്ട് മുങ്ങിയത്.
യന്ത്രത്തകരാണ് അപകടകാരണം. വലിയ തിരകളില്‍ ബോട്ടിലേക്ക് വെള്ളം കയറി. മറ്റൊരു ബോട്ടിലുണ്ടായിരുന്നവരാണ് പത്ത് തൊഴിലാളികളെയും രക്ഷപെടുത്തിയത് .പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മീന്‍ പിടുത്ത ബോട്ടുകള്‍ കടലില്‍ പോകരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here