ANNU; കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോയിൽ അന്നു റാണിക്ക് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് (Common Wealth Games 2022) വനിതാ ജാവലിന്‍ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിക്ക് (Annu Rani) വെങ്കലം. ആദ്യ ത്രോയില്‍ 55.61 മീറ്ററാണ് താരം എറിഞ്ഞത്. എന്നാല്‍ പിന്നീടുളള ശ്രമത്തില്‍ 60 മീറ്റര്‍ എറിഞ്ഞാണ് താരം മെഡല്‍ സ്വന്തമാക്കിയത്.

ഇന്ത്യക്കായി കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയെന്ന നേട്ടവും റാണി സ്വന്തമാക്കി.29കാരിയായ അന്നുവിന് നാലാം ശ്രമത്തിനൊടുവിലാണ് അന്നുവിന് മെഡല്‍ കരസ്ഥമാക്കാനായത്.

63.82 മീറ്ററാണ് അന്നുവിന്റെ സീസണിലെ മികച്ച പ്രകടനം. മെയില്‍ ജംഷഡ്പൂരില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ജാവലിന്‍ ത്രോ മത്സരത്തില്‍ സ്വര്‍ണം നേടിയിരുന്നു. മത്സരത്തില്‍ 63.82 മീറ്റര്‍ എറിഞ്ഞ് സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരമെന്ന നേട്ടവും അന്നു റാണിക്ക് സ്വന്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News