Green Tea:ഗ്രീന്‍ ടീ കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ ആരോഗ്യഗുണങ്ങള്‍ ലഭിക്കും

ഗ്രീന്‍ ടീ കുടിക്കുന്നവരാണോ നിങ്ങള്‍, നിരവധി തരത്തിലുള്ള ചായകള്‍ ഉണ്ടെങ്കിലും അവയൊന്നും ഗ്രീന്‍ടീയുടെ അത്ര പ്രചാരം നേടിയില്ല. ഗ്രീന്‍ടീയുടെ ആരോഗ്യ ഗുണങ്ങളാണ് ആളുകള്‍ക്കിടയിലെ ഇഷ്ടക്കാരനാക്കിയത്. ഗ്രീന്‍ ടീയില്‍ കഫീനും കാറ്റെച്ചിന്‍ എന്ന ഫ്‌ലേവനോയിഡും ധാരാളം അടങ്ങിയിട്ടുണ്ട്. ഈ രണ്ട് സംയുക്തങ്ങളും ശരീരത്തിലെ അധിക കൊഴുപ്പ് വിഘടിപ്പിക്കാന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീ ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് കത്തുന്നത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ തങ്ങളുടെ ഡയറ്റില്‍ ഗ്രീന്‍ ടീ ഉള്‍പ്പെടുത്താറുണ്ട്.

കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫ്ളേവനോയിഡുകളും പോളിഫെനോളും ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ ദിവസവും ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടീയില്‍ കഫീന്‍ കുറവായതിനാല്‍ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയില്ല. ചില ആളുകള്‍ക്ക് ഗ്രീന്‍ ടീ നന്നായി ഉറങ്ങാന്‍ സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. കരളിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച പാനീയമാണ് ഇത്. ഗ്രീന്‍ ടീ ഫാറ്റി ലിവര്‍ രോഗം പിടിപെടാനുള്ള സാധ്യത 75 ശതമാനം കുറയ്ക്കുമെന്ന് ദി ജേണല്‍ ഓഫ് ന്യൂട്രീഷ്യന്‍ ബയോകെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഗ്രീന്‍ ടീയില്‍ തിയാനൈന്‍, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും മൂന്നോ നാലോ കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ക്ഷീണവും സമ്മര്‍ദ്ദവും കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ചര്‍മ്മത്തിലെ അധികമുള്ള എണ്ണമയം കുറയ്ക്കാന്‍ ഗ്രീന്‍ ടീ സഹായിക്കും. ശരീരത്തിലെ ആന്‍ഡ്രോജനുകളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നതിലൂടെയാണ് ഇത് സാധിക്കുന്നത്. ചര്‍മത്തിന്റെ ആരോഗ്യത്തിനും പ്രായമാകുന്നതിന്റെ വേഗം കുറയ്ക്കുന്നതിനും ഗ്രീന്‍ ടീ സഹായിക്കും. ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും ഗ്രീന്‍ ടീ ഉത്തമമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News