Amazon:ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന് തുടക്കം;സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

(Amazon)ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന് തുടക്കമായി. ഓഗസ്റ്റ് 10 വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുന്‍നിര ഇ കൊമേഴ്‌സ് കമ്പനികളായ ആമസോണും, ഫ്‌ലിപ്കാര്‍ട്ടും വന്‍ ഓഫര്‍ വില്‍പനയാണ് നടത്തുന്നത്.
ഫോണുകള്‍, ഇലക്ട്രോണിക്‌സ്, ലാപ്ടോപ്പുകള്‍, ക്യാമറകള്‍, ഫാഷന്‍, സൗന്ദര്യ വസ്തുക്കള്‍, ടിവികള്‍, വീട്ടുപകരണങ്ങള്‍, ദൈനംദിന ആവശ്യവസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ മികച്ച ഓഫര്‍ വിലയില്‍ ലഭ്യമാക്കുന്നുണ്ട്. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം വിലക്കിഴിവ് ലഭിക്കും.

മൊബൈല്‍ ഫോണ്‍ ഓഫറുകള്‍

ഐഫോണ്‍ 13 ന്റെ 138 ജിബി മോഡല്‍ വന്‍ വിലക്കുറവില്‍ ആമസോണ്‍ വില്‍പ്പനയില്‍ ലഭിക്കും. 68,900 രൂപയ്ക്ക് ഈ ഫോണിന്റെ ഏത് കളര്‍ പതിപ്പും ലഭിക്കും. സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 5ജി ഫോണ്‍ 30,990 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. റിയല്‍മി നാര്‍സോ 50 5ജി 15,999 രൂപയ്ക്ക് വാങ്ങാം. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 1,500 വീണ്ടും കുറയും.

ലിമിറ്റഡ് പിരീഡ് ഓഫറില്‍ എക്‌സ്‌ചേഞ്ച് ഓഫറും ഉള്‍പ്പെടുന്നു. 13,050 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 10 ശതമാനം അധിക ഇളവും ഉണ്ട്. ആമസോണ്‍ നോ കോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.

പഴയ സ്മാര്‍ട് ഫോണ്‍ എക്‌സ്‌ചേഞ്ചിന് നല്‍കിയാല്‍ 13,050 രൂപ വരെ ഇളവും ലഭിക്കും. മറ്റ് ഫോണുകള്‍ക്കും വിവിധ ഓഫറുകള്‍ ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News