CM; ട്രിപ്പിള്‍ ജംപിലെ ചരിത്രനേട്ടം; താരങ്ങൾ കേരളത്തിനും രാജ്യത്തിനും അഭിമാനം, അഭിനന്ദിച്ച് മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപ് ഫൈനലില്‍ മെഡൽനേട്ടം കൊയ്ത മലയാളി താരങ്ങളായ എല്‍ദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും അഭിനന്ദനങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ട്രിപ്പിൾ ജമ്പിൽ യഥാക്രമം സ്വർണവും വെള്ളിയും നേടിയ എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ എന്നിവർക്ക് അഭിനന്ദനങ്ങൾ. ഇരുവരുടെയും നേട്ടം കേരളത്തിനും രാജ്യത്തിനും അഭിമാനം. ഭാവിയിൽ ഇരുവർക്കും കൂടുതൽ വിജയങ്ങൾ നേരുന്നുവെന്ന് മുഖ്യമന്ത്രി തന്റെ ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തിനും മലയാളികള്‍ക്കും അഭിമാനമായ ചരിത്ര നേട്ടം കൈവരിച്ച ഇരുവരെയും അഭിന്ദിക്കുന്നതായി കായിക മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞു. അത്‌ലറ്റിക്‌സിലെ കേരളത്തിന്റെ ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണിത്. ഇത് കായിക മേഖലക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 17.03 മീറ്റര്‍ ദൂരം ചാടിയാണ് മലയാളി താരം എല്‍ദോസ് പോളിന് സ്വര്‍ണ്ണം നേടിയത്. ആദ്യ ശ്രമത്തില്‍ 14.62 മീറ്റര്‍ കണ്ടെത്താനാണ് എല്‍ദോസിന് സാധിച്ചത്. മൂന്നാം ശ്രമത്തിലാണ് മികച്ച ദൂരമായ 17.03 മീറ്റര്‍ താരം കണ്ടെത്തിയത്. 17.02 മീറ്റര്‍ ദൂരം ചാടിയിയാണ് അബ്ദുളള അബൂബക്കര്‍ വെളളി സ്വന്തമാക്കിയത്. തന്റെ അഞ്ചാം ശ്രമത്തിലാണ് മികച്ച ദൂരമായ 17.02 മീറ്റര്‍ അബൂബക്കര്‍ കണ്ടെത്തിയത്. ഇന്ത്യയുടെ തന്നെ പ്രവീണ്‍ ചിത്രവേല്‍ നാലാം സ്ഥാനത്തെത്തി. 16.89 മീറ്റര്‍ ദൂരം ചാടിയാണ് താരം നാലാമതെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here