
ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഫ്രീഡം കാര്‍ണിവല്‍ ഓഫറിന് കീഴില്‍ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 60,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ക്വിഡ് ഹാച്ച്ബാക്ക്, ട്രൈബര്‍ എംപിവി, കിഗര്‍ കോംപാക്ട് എസ്യുവി എന്നിവയാണ് മോഡലുകള്‍. ഓഫറിന് കീഴില്‍, ക്യാഷ് ഡിസ്‌കൗണ്ടുകള്‍, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങള്‍, എക്സ്ചേഞ്ച് ബോണസ് എന്നിവയ്ക്ക് പുറമേ 5,000 രൂപയുടെ സൗജന്യ ആക്സസറികളും റെനോ വാഗ്ദാനം ചെയ്യുന്നു എന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൃത്യമായ കിഴിവ് തുകയുടെ അടിസ്ഥാനത്തില്‍ റെനോ ട്രൈബര്‍ എംപിവിക്ക് ഏറ്റവും ഉയര്‍ന്ന കിഴിവ് ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം റെനോ കിഗറിന് ഏറ്റവും കുറവ് ലഭിക്കുന്നു. ഫ്രീഡം കാര്‍ണിവല്‍ ഓഫര്‍ ഓഗസ്റ്റ് 2 മുതല്‍ 2022 ഓഗസ്റ്റ് 16 വരെ നീണ്ടുനില്‍ക്കും എന്നും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാ വിലക്കിഴുകളെപ്പറ്റി വിശദമായി അറിയാം.
റെനോ ട്രൈബര്‍
45,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും 5,000 രൂപയുടെ സൗജന്യ ആക്സസറികളും 10,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ഉള്‍പ്പെടെ, മഹാരാഷ്ട്ര, ഗോവ, കേരളം, ഗുജറാത്ത് എന്നിവിടങ്ങളില്‍ എംപിവിയില്‍ 60,000 രൂപയുടെ മൊത്തം കിഴിവ് റെനോ വാഗ്ദാനം ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ട്രൈബറില്‍ മൊത്തത്തില്‍ 55,000 രൂപ കിഴിവ് ലഭിക്കും.
മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് ട്രൈബര്‍ ലിമിറ്റഡ് എഡിഷനില്‍ മൊത്തം 45,000 രൂപ കിഴിവ് ലഭിക്കുമ്പോള്‍ കേരളത്തിന് 35,000 രൂപ കിഴിവ് ലഭിക്കും. ഇതിനു വിരുദ്ധമായി, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ വെറും 15,000 രൂപ കിഴിവ് ലഭിക്കുന്നു.
മൂന്ന് നിര സീറ്റിംഗ് വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ വിപണിയിലെ ഒരേയൊരു സബ്-4 എം എംപിവിയാണ് റെനോ ട്രൈബര്‍, 71 ബിഎച്ച്പിയും 96 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 1-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, ജിഎന്‍സിഎപി റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍, ട്രൈബര്‍ 4-സ്റ്റാര്‍ സ്‌കോര്‍ ചെയ്യുന്നു.
റെനോ ക്വിഡ്
0.8 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ പെട്രോള്‍ മോട്ടോര്‍, 53 ബിഎച്ച്പി, 67 ബിഎച്ച്പി കരുത്തേകുന്ന 1 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ മോട്ടോര്‍ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളുള്ള റെനോ ക്വിഡ് ഹാച്ച്ബാക്ക്. നാല് വേരിയന്റ് ഓപ്ഷനുകളില്‍ ലഭ്യമാണ്- RXL, RXL (O), RXT, ക്ലൈംബര്‍, ക്ലൈംബര്‍ (O). GNCAP റേറ്റിംഗ് സ്‌കോര്‍കാര്‍ഡില്‍ ഇതിന് 1-നക്ഷത്രങ്ങള്‍ ലഭിച്ചു.
ഗോവ, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ ഹാച്ച്ബാക്കിന് മൊത്തത്തില്‍ 50,000 രൂപ കിഴിവ് ലഭിക്കുന്നു, 35,000 രൂപയുടെ ക്യാഷ് ആനുകൂല്യങ്ങളും 5,000 രൂപയുടെ സൗജന്യ ആക്സസറികളും സ്‌ക്രാപ്പേജ് പോളിസി ആനുകൂല്യങ്ങളും ഉള്‍പ്പെടെ, മറ്റ് സംസ്ഥാനങ്ങളില്‍ 45,000 രൂപ വരെ കിഴിവുകള്‍ റെനോ വാഗ്ദാനം ചെയ്യുന്നു.
റെനോ കിഗര്‍
മറ്റ് രണ്ട് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകളില്‍ 10,000 രൂപയും സ്‌ക്രാപ്പേജ് ആനുകൂല്യങ്ങളില്‍ 10,000 രൂപയും സൗജന്യ ആക്സസറികളില്‍ 5,000 രൂപയും ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും 25,000 രൂപ വരെ കിഗറിന് ഏകീകൃത കിഴിവ് ലഭിക്കുന്നു. 2022 മാര്‍ച്ചില്‍ പുറത്തിറക്കിയ നവീകരിച്ച കോംപാക്റ്റ് എസ്യുവി, 99 ബിഎച്ച്പി, 1-ടര്‍ബോ-പെട്രോള്‍, 71 ബിഎച്ച്പി, 1 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ യൂണിറ്റ് എന്നിവയില്‍ തുടരുന്നു. ജിഎന്‍സിഎപി സുരക്ഷാ പരിശോധനയില്‍ മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷയ്ക്ക് വാഹനത്തിന് നാല് സ്റ്റാറുകള്‍ ലഭിച്ചു. എന്നാല്‍ കുട്ടികളുടെ സുരക്ഷയ്ക്ക് രണ്ട് സ്റ്റാറുകള്‍ മാത്രമാണ് ലഭിച്ചത്. പ്രാഥമികമായി അസ്ഥിരമായ ബോഡി ഷെല്‍ ഇന്റഗ്രിറ്റിയാണ് ഇതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here