കൈരളി യുഎസ്എ യുടെ ഇന്ത്യാന ബ്യൂറോ വൃന്ദ സുനിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

പ്രവാസ ജീവിതത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും നിലനിര്‍ത്തി, കലകളെയും കലാകാരന്മാര്‍ക്കും ഉത്തേജനം നല്‍കി അമേരിക്കയിലെ കൈരളി ടിവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്ന പരിപാടികളുമായി ഇന്ത്യാന ബ്യൂറോ സജീവമാകുന്നു. ഇന്ത്യാനയിലെ കാര്‍മലിലുള്ള നാട്യാലയ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ചുമതല വഹിക്കുന്ന അമേരിക്കയിലെ നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ച കലാകാരി കൂടിയായ വൃന്ദ സുനില്‍ ഇന്ത്യാന സ്റ്റേറ്റ് ഗവണ്മെന്റ്ല്‍ ഐ ടി പ്രൊജക്റ്റ് മാനേജര്‍ കൂടിയാണ്.

വൃന്ദയുടെ നേതൃത്വത്തില്‍ ഇന്ത്യാനയിലെ നിന്ന് കൈരളി ടി വിയില്‍ ‘പോസിറ്റീവ് വൈബ്സ്’ എന്ന പ്രോഗ്രാം ഞങ്ങള്‍ ഉടന്‍ ആരഭിക്കുന്നു. കൈരളിയൂസ് ന്യൂസിന്റെ ഭാഗമായി ഇന്ത്യാന മലയാളികളുടെ കല സാംസ്‌കാരിക ജീവിതത്തിന്റെ ഒരു നേര്‍രേഖ ചിത്രമായിരിക്കും പോസിറ്റിവ് വൈബ്സ് ലൂടെ നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നത്. ഇന്ത്യാനയുടെ സാംസ്‌കാരിക ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഷൈന വിബിന്‍, ബിന്ദു നായര്‍, ലക്ഷ്മി നടരാജന്‍ എന്നിവര്‍ ഇന്ത്യാന ബ്യൂറോയില്‍ വൃന്ദക്കൊപ്പം പ്രവര്‍ത്തിക്കുന്നു.

മലയാളത്തിന്റെ ദൃശ്യജാലകം തുറന്നിട്ട്, 22 വര്‍ഷങ്ങള്‍. ഒരു ചാനലിലൂടെ ബിംബങ്ങളും പ്രതിബിംബങ്ങളും കണ്ടറിഞ്ഞ വര്‍ഷങ്ങള്‍. പൊതുജനം ഉടമയായി ആദ്യത്തെ മലയാളം ചാനല്‍ കൈരളി…. കഴിഞ്ഞ 22 വര്‍ഷങ്ങള്‍ സാമൂഹ്യ ബാധ്യതകള്‍ക്ക് കൈരളി വിട്ടുവീഴ്ച ചെയ്തില്ല. മലയാളത്തിന്റെ ചരിത്രവും സംസ്‌ക്കാരങ്ങളും പാരമ്പര്യവും സര്‍ഗാത്മകമായി സമ്മേളിച്ച ദൃശ്യാനുഭവമായിരുന്നു കൈരളിയുടെ കൈമുതല്‍.

പ്രവാസജീവിതത്തിന്റെ കാഴ്ചയിലേക്ക് വെളിച്ചം വീശുന്ന ഒട്ടനവധി പ്രോഗ്രാമുകള്‍ അമേരിക്കയില്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്കായി നല്‍കി. കൈരളി യുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 18 വര്‍ഷങ്ങള്‍ പിന്നിട്ടു. പ്രവാസജീവിതത്തിന്റെ കാഴ്ചയിലേക്ക് വെളിച്ചം വീശുന്ന കൈരളി യൂസ് ന്യൂസ് 1000 എപ്പിസോഡുകള്‍ പിന്നിടുന്നു. അമേരിക്കന്‍ ഫോക്കസ് പ്രോഗ്രാമില്‍ ഓര്‍മസ്പര്‍ശം ജൈത്രയാത്ര തുടരുന്നു. അമേരിക്കയിലെ വിവിധ സ്റ്റേകളിലെ ഗായകരെ പ്രോത്സാഹിപ്പിച്ചു. കാനഡയില്‍ 35 എപ്പിസോഡ് പിന്നിട്ടു. കേരളത്തിന്റെ അഭിമാനമായ ഭരത് മമ്മൂട്ടി ചെയര്‍മാനും കേരളത്തിലെ മികച്ച മാധ്യമ പ്രവര്‍ത്തകനും രാജ്യസഭാ മെമ്പറുമായി ഡോക്ടര്‍ ജോണ്‍ബ്രിട്ടാസ് എം ഡി ആയിട്ടുള്ള മലയാളം കമ്മ്യൂണിക്കേഷന്റെ ഭാഗമായ കൈരളി ടി വി അഭിമാനകരമായ നേട്ടങ്ങളാണ് മലയാളി സമൂഹത്തിനു നല്‍കിയിട്ടുള്ളത്. അമേരിക്കയിലെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സാരഥ്യം വഹിക്കുന്ന ജോസ് കാടാപുറം ജോസഫ് പ്ലാക്കാട്ട്, ശിവന്‍ മുഹമ്മ വിവിധ പ്രോഗാമുകള്‍ ഒരുക്കി ബ്യൂറോകളെ കോര്‍ഡിനെറ്റ് ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് വൃന്ദ 317 221 9583 ജോസ് കാടാപുറം 914 954 9586 ജോസഫ് പ്ലാക്കാട്ട് 972 839 9080

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here