Recipe:ഈസിയായി തയാറാക്കാം ചിക്കന്‍ ടിക്ക;റെസിപ്പി ഇതാ!

ചിക്കന്‍ ടിക്കയ്ക്ക് ആവശ്യമായ ചേരുവകള്‍

1.കട്ടത്തൈര് – ഒരു വലിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍

ജീരകംപൊടി – ഒരു ചെറിയ സ്പൂണ്‍

കസൂരിമേത്തി – ഒരു ചെറിയ സ്പൂണ്‍

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

2.ചിക്കന്‍ ചെറിയ കഷണങ്ങളായി മുറിച്ചത് – 250 ഗ്രാം

3.എണ്ണ – രണ്ടു വലിയ സ്പൂണ്‍
4.വെണ്ണ – ഒരു വലിയ സ്പൂണ്‍

മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

-ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക.

-ഇതിലേക്ക് ചിക്കനും എണ്ണയും ചേര്‍ത്തു നന്നായി യോജിപ്പിച്ച് അരമണിക്കൂര്‍ വയ്ക്കണം.

-ഇത് ചൂടായ തവയില്‍ ഗ്രില്‍ ചെയ്‌തെടുക്കുക.

-ഒരു പാത്രത്തിലേക്കു മാറ്റി നാലാമത്തെ ചേരുവ ചേര്‍ത്തു നന്നായി കുടഞ്ഞു യോജിപ്പിച്ചു വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News