മാധ്യമപ്രവർത്തകൻ കെ സതീഷ് അന്തരിച്ചു

ഡോക്യുമെൻ്ററി സംവിധായകനും മാധ്യമ പ്രവർത്തകനുമായ കെ സതീഷ് നിര്യാതനായി .59 വയസായിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ്.ദൂരദർശൻ, കൈരളി ടി വി, സി ഡിറ്റ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. അശ്വമേധത്തിൻ്റെ ആദ്യകാല പ്രൊഡ്യൂസറായിരുന്നു. കേരള ഡയറി എന്ന കറൻറ്റ് അഫയേഴ്സ് പരമ്പരക്ക് ഏറ്റവും നല്ല സംവിധായകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ യുറീക്കയിൽ കുട്ടികൾക്ക് വേണ്ടി എഴുതിയിരുന്നു.

ചിന്ത വാരികയുടെ സ്ഥാപക പത്രാധിപ സമിതി അംഗം ആയിരുന്ന കെ ഇ കെ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകനാണ് കെ സതീഷ്. ഭാര്യ മായ കവിയൂർ കഴന്നൂർ ഇല്ലം കുടുംബത്തിലെയാണ്.
മക്കൾ തേജസ്വിനി(അസി പ്രൊഫസർ, ചാലക്കുടി നിർമല കോളേജ്), മനസ്വിനി, അസി പ്രൊഫസർ വളാഞ്ചേരി ശ്രീനാരായണ കോളേജ്) മരുമകൻ അനന്ദു ശർമ്മ (കല്ലാവേലിൽ ഇല്ലം).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News