Common Wealth Games: വെള്ളിത്തിളക്കം; കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍(Common Wealth Games Women’s Cricket) ഇന്ത്യയ്ക്ക് വെള്ളി മെഡല്‍(Silver medal). ഫൈനലില്‍ ഓസ്‌ട്രേലിയ 9 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയുടെ മറുപടി ബാറ്റിം?ഗ് 152 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യ ആള്‍ ഔട്ടാവുകയായിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ വെങ്കല മെഡല്‍ ന്യൂസീലന്‍ഡിനാണ്. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനെ ആധികാരികമായി തകര്‍ത്തെറിഞ്ഞാണ് ന്യൂസീലന്‍ഡ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റണ്‍സ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടപ്പെടുത്തി 12 ആം ഓവറില്‍ തന്നെ ന്യൂസീലന്‍ഡ് മറികടന്നു.

വെങ്കലപ്പോരില്‍ ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴച്ചു. രണ്ടാം ഓവറില്‍ തന്നെ ഡാനി വ്യാട്ട് (4) മടങ്ങി. ഹെയ്‌ലി ജെന്‍സനായിരുന്നു വിക്കറ്റ്. ഹന്ന റോവ് എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ആലീസ് കാപ്‌സിയും (5) മടങ്ങി. ക്യാപ്റ്റന്‍ നതാലി സിവര്‍ പോസിറ്റീവ് ഇന്റന്റോടെ ആരംഭിച്ചു. തുടരെ ബൗണ്ടറികള്‍ കണ്ടെത്തിയ താരത്തിന്റെ കൗണ്ടര്‍ അറ്റാക്കില്‍ ന്യൂസീലന്‍ഡ് ഒന്ന് പതറി. എന്നാല്‍, 19 പന്തില്‍ 27 റണ്‍സെടുത്ത താരം സോഫി ഡിവൈനു മുന്നില്‍ വീണതോടെ വീണ്ടും ഇംഗ്ലണ്ടിനു സമ്മര്‍ദ്ദമേറി. പിന്നീടെല്ലാം പെട്ടെന്നുകഴിഞ്ഞു. സോഫിയ ഡങ്ക്‌ലി (8) അമേലിയ കെറിനു മുന്നില്‍ വീണപ്പോള്‍ മൈയ ബൗച്ചിയര്‍ (4), കാതറിന്‍ ബ്രണ്ട് (4) എന്നിവര്‍ ഫ്രാന്‍സ് ജോനാസിന്റെ ഇരകളായി മടങ്ങി. സോഫി എക്ലസ്റ്റണും ഏമി ജോണ്‍സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും എക്ലസ്റ്റണെ (18) മടക്കി സോഫി ഡിവൈന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ഏമി ജോണ്‍സ് (26), ഇസ്സി വോങ് (0) എന്നിവരെ ഹെയ്‌ലി ജെന്‍സന്‍ മടക്കി. ഇംഗ്ലണ്ട് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ്.

മറുപടി ബാറ്റിംഗില്‍ അനായാസമാണ് ന്യൂസീലന്‍ഡ് മുന്നേറിയത്. ആദ്യ വിക്കറ്റില്‍ തന്നെ സൂസി ബേറ്റ്‌സും സോഫി ഡിവൈനും ചേര്‍ന്ന് 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 20 റണ്‍സെടുത്ത ഡിവൈനെ സിവറും മൂന്നാം നമ്പറിലെത്തിയ ജോര്‍ജിയ പ്ലിമ്മറെ (6) ഫ്രെയ കെമ്പും വീഴ്ത്തിയെങ്കിലും അത് മതിയാവുമായിരുന്നില്ല. മൂന്നാം വിക്കറ്റില്‍ ഡിവൈന്‍-അമേലിയ കെര്‍ സഖ്യം പടുത്തുയര്‍ത്തിയ 48 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് അവരെ വിജയത്തിലെത്തിച്ചു. ഡിവൈനും (51) കെറും (21) നോട്ടൗട്ടാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News