Banasura Sagar Dam: ബാണാസുര സാഗറും കക്കി, ആനത്തോട് അണക്കെട്ടും ഇന്ന് തുറക്കും

വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടും(Banasura sagar dam) പത്തനംതിട്ട കക്കി ആനത്തോട് അണക്കെട്ടിന്റെ(Kakki-Anathode Dam) ഷട്ടറുകളും ഇന്ന് തുറക്കും. രാവിലെ 8 മണിക്ക്ബാണാസുര സാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറക്കാനാണ് തീരുമാനം. സെക്കന്‍ഡില്‍ 8.50 ക്യുബിക് മീറ്റര്‍ വെളളം പുറത്തേക്ക് ഒഴുക്കും. ആവശ്യമെങ്കില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. ബാണാസുര സാഗര്‍ ഡാം ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ കടന്നു. ജലനിരപ്പ് 2539 അടിയായി.

പതിനൊന്ന് മണിയോടെയാകും കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുക.35 മുതല്‍ 50 ക്യുമെക്‌സ് വെള്ളമായിരിക്കും പുറത്തേക്ക് ഒഴുക്കി വിടുക. പമ്പ നദിയില്‍ 15 ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത പാലിക്കണം. പമ്പ അണക്കെട്ടില്‍ ഓറഞ്ച്(Orange Alert) അലര്‍ട് തുടരുകയാണ്. ഇടമലയാര്‍ അണക്കെട്ട് നാളെ തുറക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News