ADVERTISEMENT
കുണ്ടറ പെരിനാട് ഇടവട്ടത്ത് ഡിവൈഎഫ്‌ഐ(DYFI) പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ്-ബിജെപി(RSS-BJP) സംഘത്തിന്റെ വധശ്രമം. ഡിവൈഎഫ്‌ഐ പൂജപ്പുര യൂണിറ്റ് സെക്രട്ടറി അഭിലാഷ് (26-ചന്തു), യൂണിറ്റ് കമ്മിറ്റി അംഗം യദുകൃഷ്ണ(22) എന്നിവര്‍ക്കുനേരെയായിരുന്നു ആക്രമണം. അഭിലാഷിന് വയറിന് കുത്തേറ്റു.
യദുകൃഷ്ണയ്ക്ക് മര്‍ദ്ദനമേറ്റു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. യുവമോര്‍ച്ച മണ്ഡലം ഭാരവാഹി ആദര്‍ശിന്റെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ് ക്രിമിനല്‍ സംഘം പൂജപ്പുര വയലില്‍ സംസാരിച്ചിരിക്കുകയായിരുന്ന അഭിലാഷിനെയും യദുകൃഷ്ണയെയും ആക്രമിക്കുകയായിരുന്നു. ആദര്‍ശാണ് അഭിലാഷിനെ കുത്തിയത്. പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വയറിന് കുത്തേറ്റ അഭിലാഷിന്റെ പരിക്ക് ഗുരുതരമാണ്. അഭിലാഷിന്റെ നേതൃ-ത്വത്തില്‍ അടുത്തിടെ നിരവധിപേരാണ് ബിജെപി വിട്ട് നിരവധി പേര്‍ സിപിഐ എമ്മിനൊപ്പമെത്തിയത്. ഇതിന്റെ വൈരാഗ്യത്തിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണം. ആദര്‍ശ്, വിപിന്‍, വിശാഖ്, രാജേന്ദ്രന്‍പിള്ള തുടങ്ങി എട്ടോളം ആര്‍എസ്എസ് സംഘമാണ് ആക്രമിച്ചതെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.