Commonwealth Games: ഇന്ത്യയ്ക്ക് പതിനെട്ടാം സ്വര്‍ണം; ടേബിള്‍ ടെന്നീസ് മിക്സഡില്‍ സ്വര്‍ണത്തിളക്കവുമായി ശരത് കമല്‍-ശ്രീജ സഖ്യം

കോമണ്‍വെല്‍ത്ത് ഗയിംസില്‍(Commonwealth Games) പതിനെട്ടാം സ്വര്‍ണവുമായി(Gold) കുതിച്ചുയരുകയാണ് ഇന്ത്യ. ടേബില്‍ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍(Table Tennis Mixed Doubles) സ്വര്‍ണം നേടിയിരിക്കുകയാണ് ഇന്ത്യ. ശരത് കമല്‍-അകുല ശ്രീജ സഖ്യമാണ് സ്വര്‍ണം നേടിയിരിക്കുന്നത്. ഫൈനലില്‍ മലേഷ്യന്‍ ജോഡിയെ തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്. മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്. ഫൈനലില്‍ മലേഷ്യന്‍ താരങ്ങളായ ജാവേന്‍ ചൂംഗ്-കാരേന്‍ ലൈന്‍ സഖ്യത്തെ 3-1 നാണ് ഇവര്‍ തോല്‍പ്പിച്ചത്.

കോമണ്‍വെല്‍ത്ത് ഗയിംസ് പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ ശരത് കമല്‍-സത്യന്‍ സഖ്യം വെള്ളി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ശരത് കമലിന്റെ ഈ നേട്ടവും. ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിങ്ക്ഹാള്‍-ലിയാം പിച്ച്‌ഫോര്‍ഡ് കൂട്ടുകെട്ടിനോടാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. 3-2 നായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

ആദ്യ സെറ്റില്‍ 11-8 ന് നേടിയ ഇന്ത്യന്‍ സഖ്യം രണ്ടാം സെറ്റ് 8-11ന് പരാജയപ്പെടുകയായിരുന്നു. മൂന്നാം സെറ്റില്‍ തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ശേഷം നാലാം സെറ്റ് 11-7 നേടി മത്സരത്തിലേക്ക് തിരിച്ചെത്താന്‍ ഇന്ത്യന്‍ സഖ്യത്തിനായി. എന്നാല്‍ നാലാം സെറ്റില്‍ 4-11 ന് പരാജയപ്പെട്ടതോടെ സ്വര്‍ണ്ണം നഷ്ടമായത്. ശ്രീജ അകുല വനിതാ സിംഗിള്‍സില്‍ വെങ്കലം നേടിയിരുന്നു. ഓസ്ട്രേലിയയുടെ യാങ്സി ലിയുനോട് 3-4 നായിരുന്നു ശ്രീജയുടെ പരാജയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News