K Rajan: ഡാമുകള്‍ തുറന്നതില്‍ ആശങ്ക വേണ്ട: മന്ത്രി കെ രാജന്‍

ഡാമുകള്‍ തുറന്നതില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍(K Rajan). സംസ്ഥാനത്ത് അലര്‍ട്ടുകള്‍(Alert) മാറി മാറി വരുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അതിര്‍ത്തി സംസ്ഥാനങ്ങളിലെ ഡാം അധികൃതരും ഭരണകൂടങ്ങളുമായി കൂടിയാലോചന നടത്തുന്നുണ്ട്. കബനി നദിയില്‍ വെള്ളം കുറയ്ക്കാന്‍ കര്‍ണാടക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വയനാട്ടിലുള്ള NDRF ടീമിനെ പനമരത്ത് വിന്യസിച്ചിട്ടുണ്ടെന്നും കക്കി ഡാമില്‍ ജാഗ്രത തുടരുകയാണെന്നും മന്ത്രി പറഞ്ഞു. കക്കയം ഡാം ഉച്ചയ്ക്ക് ശേഷം തുറക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാണാസുരസാഗര്‍ ഡാം തുറന്നു; രണ്ടാമത്തെ ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി

ജലനിരപ്പ് ഉയര്‍ന്നതോടെ ബാണാസുര സാഗര്‍ അണക്കെട്ട്(Banasura Sagar Dam) തുറന്നു. രാവിലെ എട്ടിന് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. തുടര്‍ന്ന് രണ്ടാമത്തെ ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി. സെക്കന്‍ഡില്‍ 8.50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ഞായറാഴ്ച്ച രാത്രിയോടെ അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്ററിലേക്ക് ജലനിരപ്പ് എത്താന്‍ സാധ്യതയുള്ളതിനാലാണ് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നത്.

ആവശ്യമെങ്കില്‍ 35 ഘനയടി വെള്ളം തുറന്നുവിടാന്‍ അനുമതിയുണ്ട്. സമീപപ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അണക്കെട്ടില്‍ നിന്നും ആദ്യം വെള്ളം ഒഴുകിയെത്തുക കരമാന്‍ തോടിലേക്കാണ്. അവിടെ നിന്ന് പനമരം ഭാഗത്തേക്കും തുടര്‍ന്ന് കബനി നദിയിലേക്കും പിന്നീട് കര്‍ണാടകയിലെ ബീച്ചിനഹള്ളി ഡാമിലേക്കും വെള്ളം എത്തും. രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി ബാണാസുര അണക്കെട്ട് തുറന്നത്.

അതേസമയം, ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി അണക്കെട്ടില്‍ 2385.46 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 138.90 അടിയായും ഉയര്‍ന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News