തിരുവനന്തപുരത്ത്(Thiruvananthapuram) വയോധിക കൊല്ലപ്പെട്ട നിലയില്‍. കേശവദാസപുരം(Kesavadasapuram) സ്വദേശി മനോരമയാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയത് കിണറ്റില്‍ നിന്നാണ്. നഗരമധ്യത്തില്‍ നടന്ന കൊലപാതകത്തില്‍ ദുരൂഹതകള്‍ ഏറെയാണ്. മനോരമയും ഭര്‍ത്താവ് ധനരാജനും മാത്രമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് വര്‍ക്കലയിലെ മകളെ കാണാന്‍ പോയ സമയത്തായിരുന്നു കൊലപാതകം.
ഉച്ചയോടെ മനോരമയുടെ വീട്ടില്‍ നിന്ന് ചില ശബ്ദങ്ങള്‍ കേട്ടതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് മനോരമയെ കാണാതായെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ തൊട്ടടുത്ത ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തി. കാലുകളിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
അന്വേഷണത്തില്‍ സമീപത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളില്‍ ഒരാളെയും കാണാനില്ലെന്ന് വ്യക്തമായി. ഇതോടെയാണ് സംശയം കാണാതായ പശ്ചിമ ബംഗാള്‍ സ്വദേശി ആദം അലിയിലേക്ക് നീണ്ടത്. ഇയാള്‍ക്ക് ഒപ്പം താമസിക്കുന്ന മൂന്ന് പേര് പൊലീസ് കസ്റ്റഡിയിലാണ്. ആദം അലി സ്ഥിരമായി ഒരു മൊബൈല്‍ നമ്പരും ഫോണും ഉപയോഗിക്കുന്നയാളല്ലെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here