
തിരുവല്ല താലൂക്ക് ആശുപത്രിയിലെ(Thiruvalla Thaluk Hospital) ആറ് ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ആരോഗ്യവകുപ്പ് മന്ത്രിയുടെ(Veena George) മിന്നല്‍ സന്ദര്‍ശനത്തെത്തുടര്‍ന്നാണ് നടപടി. ആശുപത്രി സൂപ്രണ്ടിന്റേതാണ് നടപടി. മന്ത്രിയുടെ സന്ദര്‍ശന സമയം ഡ്യൂട്ടിയില്‍ ഇല്ലാത്തവര്‍ കാരണം കാണിക്കണമെന്നാണ് ആവശ്യം.
മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമേ ഒ പിയില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് കത്തില്‍ പരാമര്‍ശമുണ്ട്. 8 ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു എന്നാണ് കെജിഎംഒ അവകാശപ്പെട്ടത്.
ദേശീയ പാതയിലെ കുഴിയില്‍ വീണ് മരണം; കരാര്‍ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്
ദേശീയ പാതയിലെ(NH) കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ കരാര്‍ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്(Police). മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. കമ്പനി അറ്റകുറ്റപ്പണി നടത്തുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി. അതേസമയം, ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താന്‍ അന്വേഷണം തുടരുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here