Nitu Ghanghas: ഈ മെഡൽ അച്ഛന് സമർപ്പിക്കുന്നു: നീതു ഗംഗാസ്

തന്റെ പിതാവിന് മെഡൽ സമർപ്പിക്കുന്നതായി കോമൺവെൽത്ത് ഗെയിംസിൽ(Commonwealth Games 2022) കന്നി സ്വർണം നേടിയ ഇന്ത്യൻ യുവ ബോക്‌സർ നീതു ഗംഗാസ്(Nitu Ghanghas). ഹരിയാന(Hariyana) സെക്രട്ടേറിയറ്റിലെ ജീവനക്കാരനായ ജയ് ഭഗവാൻ രണ്ടു തവണ ലോക യൂത്ത് ചാമ്പ്യൻഷിപ്പ് നേടിയ മകൾ നീതുവിനെ പരിശീലിപ്പിക്കാൻ കഴിഞ്ഞ മൂന്ന് വർഷമായി ശമ്പളമില്ലാതെ അവധിയിലാണ്.

“ത്രിവർണ്ണ പതാക ഉയരുന്നത് കണ്ടതാണ് ഏറ്റവും വലിയ വികാരം. എന്റെ ദീർഘകാല ആഗ്രഹങ്ങളിലൊന്ന് ഇന്ന് പൂർത്തീകരിച്ചു. എല്ലാവരുടെയും അനുഗ്രഹത്തിന് ഞാൻ നന്ദിയുള്ളവളാണ്. ഈ മെഡൽ നാട്ടുകാർക്കും പിതാവിനും സമർപ്പിക്കുന്നു” നീതു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News