
തിരുവനന്തപുരത്ത്(Thiruvananthapuram) വയോധികയുടെ കൊലപാതകത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു(Police custody). ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രധാനപ്രതി എന്ന് സംശയിക്കുന്ന ബംഗാള്‍ സ്വദേശി ആദം അലിക്കായി തെരച്ചില്‍ തുടരുകയാണ്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പൊലീസ് വിശദീകരണം.
അതേസമയം വയോധികയെ കൊലപ്പെടുത്തിയ പ്രതി സിം കാര്‍ഡിനായി സുഹൃത്തിനെ വിളിച്ചതായി പൊലീസ് വ്യക്തമാക്കി. വീട്ടിലുള്ള സിംകാര്‍ഡ് വേണമെന്ന് ആവശ്യപ്പെട്ടാണ് ആദം അലി സുഹൃത്തിനെ വിളിച്ചത്. ആദം അലി വിളിച്ച ഈ ഫോണിന്റെ ഉടമയെ പൊലീസ് കണ്ടെത്തിയതായാണ് സൂചന.
ഇന്നലെ രാത്രിയാണ് ദേവസ്വം ലൈന്‍ സ്വദേശി മനോരമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പാരാതിയെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് സമീപത്തെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോള്‍ കാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. മൃതദേഹത്തില്‍ തുണികൊണ്ട് ഇറുക്കിയ പാടുകളുണ്ട്.
അതേസമയം ഇന്നലെ വൈകിട്ട് മനോരമയുടെ വീട്ടില്‍ നിന്നും വലിയ ശബദം കേട്ടിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു. മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വീട്ടിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ വ്യക്തതവരൂ എന്ന് പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here