Central Govt: വൈദ്യുതി മേഖലയും സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം; വൈദ്യുതി ഭേദഗതി ബില്‍ ലോക്‌സഭയില്‍

വൈദ്യുതി മേഖലയും(Electricity) സ്വകാര്യവത്കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍(Central Govt). വൈദ്യുതി ഭേദഗതി ബില്‍ 2022 ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുകയാണ്. കര്‍ഷകര്‍ക്കും പാവപെട്ടവര്‍ക്കും കാര്‍ഷിക ഉല്‍പ്പാദനത്തിലും ഭക്ഷ്യ സുരക്ഷയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് ബില്‍. സഭാ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

അതേസമയം, വൈദ്യുതി മേഖലയുടെ സര്‍വ്വ നാശത്തിന് വഴിയൊരുക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വൈദ്യുതി തൊഴിലാളികളുടെ രാജ്യവ്യാപക പ്രതിഷേധം. വൈകിട്ട് അഞ്ചു വരെയാണ് പ്രതിഷേധം.

ദേശീയ പാതയിലെ കുഴിയില്‍ വീണ് മരണം; കരാര്‍ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്

ദേശീയ പാതയിലെ(NH) കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ കരാര്‍ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്(Police). മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. കമ്പനി അറ്റകുറ്റപ്പണി നടത്തുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി. അതേസമയം, ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താന്‍ അന്വേഷണം തുടരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News