Idukki Dam: ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുന്നു; ഷട്ടര്‍ 80 സെ.മീ ഉയര്‍ത്തി

ജലനിരപ്പ് കുറയാത്തതിനെത്തുടര്‍ന്ന് ഇടുക്കി ഡാമില്‍(Idukki Dam) നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാനാരംഭിച്ചു. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകളും 80 സെന്റി മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒന്നരലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2385.18 അടിയാണ് ജലനിരപ്പ്.

കനത്ത മഴയെത്തുടര്‍ന്ന്(Heavy Rain) മുന്‍കരുതലായി ഇടുക്കി അണക്കെട്ടിന്റെ ചെറുതോണിയിലെ മൂന്ന് ഷട്ടറുകള്‍ കഴിഞ്ഞദിവസം തുറന്നിരുന്നു. എന്നാല്‍, ജലനിരപ്പില്‍ കാര്യമായ വ്യത്യാസം ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

ഞായറാഴ്ച 10 മണിക്കാണ് മൂന്നാമത്തെ ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം തുറന്നുവിട്ടത്. എന്നാല്‍, ജലനിരപ്പ് താഴാതിരുന്നതോടെ രണ്ടും നാലും ഷട്ടറുകള്‍ കൂടി ഉയര്‍ത്തി ഒരുലക്ഷം ലിറ്ററാക്കി. എന്നിട്ടും ജലനിരപ്പ് താഴാത്തതിനാലാണ് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്നത്.

ഇടമലയാര്‍ അണക്കെട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടമലയാര്‍ തുറന്നാല്‍ ഇവിടെ നിന്നുള്ള വെള്ളവും ഇടുക്കി അണക്കെട്ടിലേക്കെത്തും. ഈ രണ്ടിടത്തുനിന്നുള്ള വെള്ളം ഭൂതത്താന്‍ കെട്ട് അണക്കെട്ടിലേക്കാണ് എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News