
മങ്കിപോക്‌സ്(Monkeypox) ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിദേശത്തുനിന്നും എത്തിയ കണ്ണൂര്‍(Kannur) സ്വദേശിയായ ഏഴു വയസ്സുകാരിയെ പരിയാരം ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയില്‍നിന്ന് എത്തിയ കുട്ടിയെയാണ് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക ഐസേലേഷന്‍ മുറിയില്‍ അഡ്മിറ്റ് ചെയ്തത്. കുട്ടിയുടെ സ്രവം എടുത്ത് പരിശോധനയ്ക്കായി അയച്ചു.
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം; ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെന്ന വാദം പൊളിയുന്നു
തിരുവല്ല താലൂക്ക് ആശുപത്രിയിലെ(Thiruvalla Thaluk Hospital) ആറ് ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ആരോഗ്യവകുപ്പ് മന്ത്രിയുടെ(Veena George) മിന്നല്‍ സന്ദര്‍ശനത്തെത്തുടര്‍ന്നാണ് നടപടി. ആശുപത്രി സൂപ്രണ്ടിന്റേതാണ് നടപടി. മന്ത്രിയുടെ സന്ദര്‍ശന സമയം ഡ്യൂട്ടിയില്‍ ഇല്ലാത്തവര്‍ കാരണം കാണിക്കണമെന്നാണ് ആവശ്യം.
മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമേ ഒ പിയില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് കത്തില്‍ പരാമര്‍ശമുണ്ട്. 8 ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു എന്നാണ് കെജിഎംഒ അവകാശപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here