
ബീഹാറില്‍(Bihar) വന്‍ രാഷ്ട്രീയ നീക്കം. ബിജെപിയോട്(BJP) ഇടഞ്ഞ് ജെഡിയു(JDU) നേതാവ് നിതീഷ് കുമാര്‍. നിതീഷ് കുമാര്‍ എന്‍.ഡി.എ(NDA) സഖ്യം വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍. ബിജെപി ശ്രമിക്കുന്നത് ജെ ഡി യുവിനെ തകര്‍ക്കാനെന്ന് ജെഡിയു നേതാക്കള്‍.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നീതി ആയോഗ് യോഗത്തില്‍നിന്ന് ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും വിട്ടുനിന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിട്ടുനില്‍ക്കുന്നതെന്ന് നിതീഷ് അറിയിച്ചപ്പോള്‍ കേന്ദ്രത്തിന്റെ മനോഭാവത്തില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിക്കുകയാണെന്ന് കെസിആര്‍ പ്രഖ്യാപിച്ചു. ബഹിഷ്‌കരണം പ്രധാനമന്ത്രിയുടെ നിലപാടുകള്‍ മാറ്റാനും രാജ്യത്തിന് എന്തെങ്കിലും നല്ലത് ചെയ്യാന്‍ പ്രേരിപ്പിക്കാനുമാണെന്ന് കെസിആര്‍ ശനിയാഴ്ച പ്രതികരിച്ചിരുന്നു. ഏറെക്കാലമായി റാവുവും ബിജെപിയും നേരിട്ടുള്ള ഏറ്റുമുട്ടലിലാണ്.
ബിഹാറില്‍ ജെഡിയു-ബിജെപി സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നതിനിടയിലാണ് നിതീഷ് യോഗത്തിനെത്താത്തത്. ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here