Tvm Medical College: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 70 വയസ്; പ്ലാറ്റിനം ആഘോഷമൊരുക്കി തലസ്ഥാനം

കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് തിലക കുറിയായി പ്രൗഡിയോടെ നിലനില്‍ക്കുന്ന തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ്(Tvm Medical College) 70 തിന്റെ നിറവില്‍. ഇതിന്റെ ഭാഗമായി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലുമിനിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരും , കേരള ആരോഗ്യ സര്‍വ്വകലാശാല, ആര്‍സിസി, ഗവ. ദന്തല്‍ കോളേജ്, ഗവ. നേഴ്‌സിംഗ് കോളേജ്, ശ്രീചിത്ര മെഡിക്കല്‍ സയന്‍സ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ ഘടകവും കോളേജ് യൂണിയന്‍ എന്നിവയും സംയുക്തമായി സംഘടിപ്പിക്കുന്ന ആഘോഷപരിപാടി ജൂലൈ 26, 27, 28, തീയതികളില്‍ നടക്കും. 26 ന് വൈകിട്ട 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്(Veena George) അധ്യക്ഷത വഹിക്കും.

സമ്മേളനത്തോട് അനുബന്ധിച്ച് 27 ന് ലോക പ്രശസ്ത ഡോക്ടര്‍മാര്‍ നയിക്കുന്ന ചര്‍ച്ചകളും തുടര്‍ വിദ്യാഭ്യാസ പരിപാടികളും നടക്കും. 28 ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മുഖ്യാതിഥിയായിരിക്കുന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപി മുഖ്യ പ്രഭാഷണം നടത്തും.

കൂടാതെ ആഘോഷ പരിപാടികളുടെ ഭാഗമായി പൊതു ജനങ്ങള്‍ക്ക് കൂടെ പ്രയോജനകരമാകുന്ന രീതിയില്‍ മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന മെഡിക്കല്‍ എക്‌സിബിഷനും ജനസമ്പര്‍ക്ക പരിപാടികളും നടത്തും അതോടൊപ്പം എസ്.എ.ടി ആശുപത്രിയിലും, ആര്‍.സി.സി , ശ്രീചിത്രാ ആശുപത്രികളിലും ഗുരുതരമായ ചികിത്സയ്ക്ക് എത്തുന്ന പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ ചെയ്യുന്നതിന് തളിര് എന്ന പേരില്‍ ഒരു പദ്ധതിക്കും തുടക്കം കുറിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News