
രാജസ്ഥാന്‍(Rajasthan) സിക്കാറിലെ ഘാട്ടു ശ്യാംജി ക്ഷേത്രത്തില്‍ തിക്കിലും തെരക്കിലുംപെട്ട് മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച മൂന്നു പേരും സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16, 167 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 41 പേര്‍ മരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.14 ശതമാനമായി.
ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ അയല്‍ക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന കേസിന് പിന്നാലെ ബി ജെ പി നേതാവ് ശ്രീകാന്ത് ത്യാഗിയുടെ വീടിന് സമീപത്തെ അനധിക്യത നിര്‍മ്മാണങ്ങള്‍ യുപി സര്‍ക്കാര്‍ പൊളിച്ച് നീക്കി. നോയിഡ സെക്ടര്‍ 93ലെ പാര്‍ക്കിനടുത്ത് ശ്രീകാന്ത് ത്യാഗി പൊതു സ്ഥലം കൈയേറി മരം നട്ടതിനെ ചൊല്ലി ഏറെ കാലമായി തര്‍ക്കം തുടരുകയായിരുന്നു. ശ്രീകാന്ത് ത്യാഗിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
സമൂഹമാധ്യമ ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വാട്‌സാപ്പ്, ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ ആപുകളേയാവും ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിയന്ത്രിക്കുക. ആപുകളുടെ ദുരുപയോഗവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് നിയന്ത്രണമെന്നാണ് കേ?ന്ദ്രസര്‍ക്കാര്‍ വിശദീകരണം.
ബംഗ്ലാദേശിലെ തീവ്രവാദ സംഘടനയായ അന്‍സാറുല്‍ ഇസ്‌ലാമുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അസമില്‍ ഒരാളെ കൂടി അറസ്റ്റ്‌ചെയ്തു. കഴിഞ്ഞ പൊലീസ് മുമ്പാകെ കീഴടങ്ങിയ അബൂബക്കറിനെയാണ് ചോദ്യംചെയ്ത ശേഷം അറസ്റ്റ്‌ചെയ്തത്. കോടതി ഇയാളെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here