CPIM: RSS ന്റെ പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ല; കോഴിക്കോട് മേയറുടെ നിലപാടിനെ തളളി സി.പി.ഐ.എം

കോഴിക്കോട് മേയറുടെ(Kozhikode Mayor) നിലപാടിനെ തളളി സി.പി.ഐ.എം(CPIM). മേയര്‍ RSSന്റെ പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്നും മേയറുടെ സമീപനം സിപിഐഎം നിലപാടിന് വിരുദ്ധമാണെന്നും പി.മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. മേയറുട നിലപാടിനെ സിപിഐഎം പരസ്യമായി തളളുന്നുവെന്നും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടനയുടെ പരിപാടിയില്‍ മേയര്‍ പങ്കെടുത്തത് ശരിയല്ലെന്നും പി.മോഹനന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

ഇടുക്കി ഡാമില്‍ നിന്ന് തുറന്നു വിടുന്ന ജലത്തിന്റെ അളവ് രണ്ടു മണിയോടെ ഉയര്‍ത്തും; ആശങ്കപ്പെടാനില്ല: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ഡാമില്‍(Idukki Dam) നിന്ന് തുറന്നു വിടുന്ന ജലത്തിന്റെ അളവ് രണ്ടു മണിയോടെ 200 കുമെക്‌സ് ആയി ഉയര്‍ത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍(Roshy Augustine) അറിയിച്ചു. മൂന്ന് മണിയോടെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് 250 കുമെക്‌സ് ആയി ഉയര്‍ത്തും. 4.30 ന് 300 കുസെക്‌സ് ആക്കും.

നിലവില്‍ ആശങ്കപ്പെടാന്‍ ഒന്നും ഇല്ല. സംഭരണ ശേഷി നിലനിര്‍ത്തുന്നതിനും അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടുന്നതിനും ഉള്ള മുന്‍കരുതല്‍ മാത്രമാണിത്. വെള്ളം പെട്ടെന്ന് ഉയര്‍ന്നാല്‍ ഒരുമിച്ച വലിയ അളവില്‍ തുറന്നു വിടുന്നത് ഒഴിവാക്കാന്‍ സാധിക്കും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ 5000 കുസെക്‌സ് ജലം കൂടി പുറത്തു വിടണം എന്നും കത്തയച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.

വൃഷ്ടി പ്രദേശത്തു മഴ തുടരുന്നതിനാലും നീരൊഴുക്ക് ശക്തമായതിനാലും ഇന്‍ഫ്ലോ കൂടുതലാണ്. 135 അടി ജലം ഉണ്ടായിരുന്നപ്പോ കൊണ്ട് പോയിരുന്ന അതെ അളവാണ് ഇപ്പോഴും തമിഴ് നാട് കൊണ്ട് പോകുന്നത്. ഇത് കൂട്ടണം എന്നാണു കേരളത്തിന്റെ ആവശ്യമെന്ന് മന്ത്രി പറഞ്ഞു.

പെരിയാര്‍ തീരത്തു ജാഗ്രത പാലിക്കണം. ജില്ലാ ഭരണകൂടവും പോലീസ് ഫയര്‍ ഫോഴ്സ് അധികൃതരും യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണ് എന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News