Student: ”അയ്യോ! ഇനി ലീവ്‌ തരല്ലേ…” നമ്മുടെ കുട്ടികൾ പൊളിയാണെന്ന് വയനാട് കളക്ടർ

ഇന്ന് മഴ(rain) പെയ്യുമോ? സ്‌കൂളിന് അവധി കിട്ടുമോ?
മാനത്ത്‌ കാറുകണ്ടാൽ ജില്ലാ കളക്ടര്‍മാരുടെ പേജിലെ തിരക്കും കൂടും.
ചില കുട്ടിക്കുറുമ്പുകൾക്ക് അവധിയാണെന്ന് കേൾക്കാനാണ് കൂടുതല്‍ ഇഷ്ടം. എന്നാൽ മറ്റു ചിലർക്ക് അങ്ങനെയല്ല കേട്ടോ… തുടര്‍ച്ചയായി സ്‌ക്കൂളിന് അവധി പ്രഖ്യാപിച്ചതോടെ കളക്ടര്‍ക്ക് ഇ മെയില്‍(e mail) സന്ദേശം അയച്ചിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥിനി.

വയനാട്(wayanad) ജില്ലാ കളക്ടർ എ. ഗീതയ്ക്കാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി സഫൂറ നൗഷാദിന്റെ മെയില്‍ സന്ദേശം കിട്ടിയത്. നാല് ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ ബുദ്ധിമുട്ടാണെന്നും ബുധനാഴ്ച്ച സ്‌ക്കൂളിന് അവധി വേണ്ടെന്നുമാണ് സന്ദേശത്തിലൂടെ വിദ്യാര്‍ത്ഥിനി ആവശ്യപ്പെടുന്നത്.

കളക്ടര്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. നമ്മുടെ കുട്ടികള്‍ പൊളിയാണെന്നും അവരുടെ ലോകം വിശാലമാണെന്നും കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തെളിമയുള്ളതാണ് ഈ സന്ദേശമെന്നും ഇവരില്‍ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണെന്നും കളക്ടർ കുറിക്കുന്നു.

കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്

അയ്യോ ! ഇനി ലീവ്‌ തരല്ലേ !!

ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ ഇമെയിൽ ഇന്ന് രാവിലെയാണ്‌ കിട്ടിയത്‌. നാലു ദിവസം അടുപ്പിച്ച്‌ വീട്ടിലിരിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും, ബുധനാഴ്ച ക്ലാസ്‌ വേണമെന്നും ആണ്‌ മിടുക്കിയുടെ ആവശ്യം.
എത്ര തെളിമയാണ്‌ ഈ സന്ദേശത്തിന്‌ !!
മിടുക്കരാണ്‌ നമ്മുടെ മക്കൾ.
അവരുടെ ലോകം വിശാലമാണ്‌. നക്ഷത്രങ്ങൾക്കുമപ്പുറത്തേക്ക്‌ നോക്കാൻ കഴിയുന്ന മിടുക്കർ.
ഇവരിൽ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്‌.
അഭിമാനിക്കാം- വിദ്യാർഥികൾക്കൊപ്പം, രക്ഷിതാക്കൾക്കും അധ്യാപകർക്കും സർക്കാരിനും സമൂഹത്തിനും – വളർന്ന് വരുന്ന ഈ തലമുറയെ ഓർത്ത്‌ 🥰

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News