P V Sindhu: സ്വര്‍ണമണിഞ്ഞ് പി വി സിന്ധു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( commonwealth games) വനിതാ ബാഡ്മിന്റണില്‍ ( Badminton ) ഇന്ത്യയ്ക്ക സ്വര്‍ണം. ഇന്ത്യയുടെ ഒളിംപിക്സ് മെഡല്‍ ജേതാവ് പി വി സിന്ധുവാണ് കാനഡയുടെ ( Canada ) മിഷല്ലെ ലിയേയെ പരാജയപ്പെടുത്തിയത്.

ഇന്ത്യ നേടുന്ന പത്തൊന്‍പതാം സ്വര്‍ണമാണിത്. പി വി സിന്ധു നേടുന്ന ആദ്യ വ്യക്തിഗത സ്വര്‍ണം കൂടിയാണിത്. നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് കനേഡിയൻ താരത്തെ തകർത്താണ് സിന്ധു മത്സരം സ്വന്തമാക്കിയത്. സ്കോർ 21–15, 21–13.

പരിക്കിനെ അതിജീവിച്ചാണ് സിന്ധു മത്സരിച്ചത്. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമാണിത്. ഇതോടെ 18സ്വർണവുമായി ഗെയിംസിൽ ഇന്ത്യ നാലാംസ്ഥാനത്തെത്തി.

കഴിഞ്ഞ 12 നാളുകളായി ബര്‍മിങ്ഹാമിനെ ആവേശലഹരിയിലാക്കിയ കോമണ്‍വെല്‍ത്ത് ഗെയിംസിന്(Commonwealth Games) ഇന്ന് സമാപനം. ഉത്സവ സമാനമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് വേദിയായ അലക്‌സാണ്ടര്‍ സ്റ്റേഡിയത്തില്‍ രാത്രി 12:30 നാണ് സമാപന ചടങ്ങുകള്‍. പാട്ടും സംഗീതവും നൃത്തച്ചുവടുകളും നിറഞ്ഞ തികച്ചും വേറിട്ട കലാപ്രകടനമാണ് സമാപന ചടങ്ങിനെ വ്യത്യസ്തമാക്കുക. ബര്‍മിങ്ഹാമിന്റെ സംസ്‌കാരവും ചരിത്രവും പ്രമേയമാക്കിയ ചടങ്ങില്‍ കൂടുതല്‍ സംഗീത-നൃത്ത പ്രകടനങ്ങളും ഉണ്ടാകും.

സമാപന ചടങ്ങില്‍ കലാകാരന്മാരും കായിക താരങ്ങളും ഒരേ മനസ്സോടെ അതത് രാജ്യങ്ങളുടെ പതാകയ്ക്ക് കീഴില്‍ അണിനിരക്കും. ചടങ്ങിനിടെ 2026 ലെ ഗെയിംസ് ആതിഥേയത്വത്തിന്റെ ക്വീന്‍സ് ബാറ്റണ്‍ വിക്ടോറിയന്‍ ഗവണ്‍മെന്റ് അധികൃതര്‍ക്ക് കൈമാറും.15 വേദികളിലായി 20 ഇനങ്ങളില്‍ 72 രാജ്യങ്ങളിലെ അയ്യായിരത്തോളം അത്‌ലറ്റുകളാണ് മെഗാ മേളയില്‍ പങ്കെടുത്തത്. ഓസ്‌ട്രേലിയയാണ് ഇക്കുറിയും മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടവീര്യം പുറത്തെടുത്ത ആതിഥേയരായ ഇംഗ്ലണ്ടാണ് തൊട്ടുപിന്നില്‍.

കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ എക്കാലത്തെയും വലിയ വനിതാ പാര കായിക മാമാങ്കത്തിന് ബര്‍മിങ്ഹാമിന്റെ മണ്ണില്‍ സമാപനമാകാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കന്‍ നഗരമായ മെല്‍ബണില്‍ 2026 മാര്‍ച്ച് 17 മുതല്‍ 29 വരെയാണ് അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News