Team India; പുരുഷന്മാരുടെ 4×400 മീറ്റർ റിലെയിൽ ഇന്ത്യ ഏഴാമത്

കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 4×400 മീറ്റർ റിലെ ഫൈനലിൽ ഏഴാമതായി ഇന്ത്യൻ ടീം. ഹീറ്റ്‌സിൽ രണ്ടാമത് ആയി ഫൈനലിൽ എത്തിയ ഇന്ത്യൻ ടീമിന് സമയം മെച്ചപ്പെടുത്താൻ ആയെങ്കിലും മെഡൽ നേട്ടത്തിന് അരികിൽ പോലും എത്താൻ ആയില്ല.

ഫൈനലിൽ നിർമൽ ടോമിന് പകരം നാഗനാഥൻ പാണ്ടിയാണ് ഇന്ത്യക്ക് ആയി ഇറങ്ങിയത്. മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവർ കൂടി അടങ്ങിയ ഇന്ത്യൻ ടീം 3:05:51 മിനിറ്റിനുള്ളിൽ ആണ് ഓട്ടം പൂർത്തിയാക്കിയത്.

അതേസമയം, വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധു സ്വർണം നേടി. സിന്ധുനേടുന്ന ആദ്യ വ്യക്തിഗത സ്വർണം കൂടിയാണിത്. കാനഡയുടെ മിഷെല്ലെ ലീയെ തോൽപിച്ചാണ് സിന്ധു സ്വർണനേട്ടം കരസ്ഥമാക്കിയത്. ഇതോടെ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പത്തൊമ്പതാം സ്വർണനേട്ടമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News