Recipe: ഒരു വെറൈറ്റി പിടിച്ചാലോ? ഗോൽഗപ്പ പക്കാവട

നമുക്ക് ഇന്നൊരു വെറൈറ്റി ഭക്ഷണം(food) പരീക്ഷിച്ചാലോ? ഗോൽഗപ്പ പക്കാവട എങ്ങനെ തെയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ഗോൽഗപ്പ – 10-15 എണ്ണം

വേവിച്ച ഉരുളക്കിഴങ്ങ് – 3 എണ്ണം

കടല വേവിച്ചത് – കാൽ കപ്പ്

കട്ടി തൈര് – കാൽ കപ്പ്

വെണ്ണ ചീകിയത് – 2 വലിയ സ്പൂൺ

പച്ചമുളക് – ഒന്ന്

ജീരകം – കാല്‍ ടീസ്പൂണ്‍

സേവ – കാൽ കപ്പ്

അരിപ്പൊടി – കാൽ കപ്പ്

മൈദ – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

മിന്‍റ് ചട്നി ആവശ്യത്തിന്

എണ്ണ ആവശ്യത്തിന്

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഉരുളക്കിഴങ്ങ് ഉടയ്ക്കുക. കടല, തൈര്, വെണ്ണ, ജീരകപ്പൊടി, ഉപ്പ്, പച്ചമുളക്, പച്ച ചട്നി എന്നിവ ചേർക്കണം.ശേഷം അരിപ്പൊടിയും മൈദയും നന്നായി മിക്സ് ചേയ്ത് ചേർത്ത് പക്കാവടയ്ക്കുള്ള മാവ് തയ്യാറാക്കാം.

ഇതിൽ ഉപ്പും മഞ്ഞളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഗോൽഗപ്പയുടെ മുകളിൽ അൽപം പൊട്ടിച്ചശേഷം ഉരുളക്കിഴങ്ങ്-കടല ചേരുവ നിറയ്ക്കുക. ശേഷം നേരത്തെ തയ്യാറാക്കിയ മാവിൽ മുക്കി സേവ യിൽ മുക്കി വറുത്തെടുക്കുക. അടിപൊളി ഗോൽഗപ്പ പക്കാവട റെഡി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here