Muslim League: ജന്‍ഡര്‍ ന്യൂട്രല്‍ അംഗീകരിക്കാനാവില്ല; മുസ്ലീം ലീഗ്

ജന്‍ഡര്‍ ന്യൂട്രല്‍ അംഗീകരിക്കാനാവില്ലെന്ന് ലീഗ് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗത്തില്‍ തീരുമാനം. ഇത്തരം ആശയങ്ങള്‍ സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കും. ലിബറല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മുസ്ലിം സംഘടനകള്‍ പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ എം കെ മുനീര്‍ നടത്തിയ വിവാദ പ്രസ്ഥാവനയ്ക്ക് പിന്നാലെയാണ് ലീഗ് മുസ്ലിം സംഘടനകളുടെ കൂടി പിന്തുണ തേടി യോഗം വിളിച്ചു ചേര്‍ത്തത്. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് യോഗത്തില്‍ സംഘടനകളുടെ നിലപാട്. ഇത്തരം ആശയങ്ങള്‍ സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്നും. ലിബറല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും യോഗത്തിന്റെ അധ്യക്ഷന്‍ റഷീദ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കിയ രാജ്യങ്ങള്‍ അശാസ്ത്രിയമാണ് എന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഈ വിഷയം ചൂണ്ടിക്കാട്ടി മുസ്ലിം സംഘടനകള്‍ സര്‍ക്കാറിന് നിവേദനം സമര്‍പ്പിക്കുമെന്നും പൊതുസമൂഹത്തില്‍ ബോധ വല്‍ക്കരണം സംഘടിപ്പിക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News