ദേശീയപാതാ വിഷയം; പ്രതിപക്ഷ നേതാവ് അവാസ്തവം പറഞ്ഞാല്‍ താന്‍ വാസ്തവം പറയും: മന്ത്രി പിഎ മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്വയം മഹാന്‍ ചമയുന്നുവെന്ന് പൊതുമാരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വ്യക്തിപരമായ അധിക്ഷേപങ്ങളാണ് വിഡി സതീശന്‍ ഉന്നയിക്കുന്നത്. അത് കേട്ട് മിണ്ടാതിരിക്കാനാവില്ല.

കേന്ദ്ര സര്‍ക്കാരിനെയൊ ദേശീയ പാത അതോറിറ്റിയോ വിമര്‍ശിക്കേണ്ട കാര്യത്തില്‍ എന്തിനാണ് പൊതുമരാമത്ത് വകുപ്പിനെ കുറ്റപ്പെടുത്തുന്നത്. പ്രതിപക്ഷ നേതാവ് അവാസ്തവം പറഞ്ഞാല്‍ താന്‍ വാസ്തവം പറയും. വിഡി സതീശന്റെ വാക്കുകളെ ബിജെപി നേതാവ് എംടി രമേശ് ഏറ്റ് പിടിക്കുന്നുവെന്നും മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News