Idukki; ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു; പെരിയാർ തീരത്ത് ജാഗ്രത നിർദേശം

ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. നിലവിൽ തുറന്നു വിട്ടിരിക്കുന്ന 2,3,4 ഷട്ടറുകൾക്ക് പുറമെ 5, 1 നമ്പർ ഷട്ടറുകൾ 40 സെന്റി മീറ്റർ ഉയർത്തി ആകെ 260 ക്യുമെക്സ് വരെ ജലം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണം.

ഇടുക്കി അണക്കെട്ടിൻ്റെ (Idukki Dam) വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിൻ്റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലുമാണ് ഡാം കൂടുതൽ തുറക്കാൻ തീരുമാനിച്ചത്.

പാലക്കാട് മലമ്പുഴ ഡാമിൻ്റെ തുറന്ന ഷട്ടറുകൾ 30 സെൻ്റി മീറ്ററിൽ നിന്ന് 40 സെ.മി ആയി ഉയർത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പാലക്കാട്ടെ ശിരുവാണി ഡാം റിവ൪ സ്ലൂയിസ് ഷട്ട൪ 2.00 മീറ്റർ ആക്കി ഉയർത്തുന്നതാണ്. മഴ ശക്തമായ സാഹചര്യത്തിൽ കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകൾ 80 സെൻറീമീറ്ററില് നിന്ന് 100 സെൻറീമീറ്റർ ആയി ഉയർത്തുന്നതാണ് 4 മണിയോടുകൂടി ആയിരിക്കും ഉയർത്തുന്നത്

മാട്ടുപ്പെട്ടി ഡാമിൻ്റെ ഷട്ടറുകളും തുറക്കും. മാട്ടുപ്പെട്ടി ഡാമിൻ്റെ 3 സ്പിൽവേ ഷട്ടറുകൾ 70 സെ.മീ വീതം തുറന്ന് പരമാവധി 112 ക്യുമക്സ് വരെ ജലം പുറത്തേക്കൊഴുക്കാനാണ് തീരുമാനം. ഡാം തുറക്കുന്ന സാഹചര്യത്തിൽ മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർപെരിയാർ എന്നീ മേഖലകളിലുള്ളവർക്ക് അതീവ ജാഗ്രതാ പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News