P V Sindhu : പൊന്നാണ് സിന്ധു

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( Commonwealth Games) ഇന്ത്യയ്ക്ക് 19-ാം സ്വര്‍ണം നേടിക്കൊടുത്ത് ഇന്ത്യക്കാര്‍ക്ക് അഭിമാനമായി മാറിയ പി വി സിന്ധു രാജ്യംകണ്ട എക്കാലത്തേയും മികച്ച വനിതാ ബാഡിമിന്റണ്‍ താരം തന്നെയാണ്. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായ പി വി സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ വിഭാഗം ബാഡ്മിന്റണില്‍ സ്വര്‍ണം കരസ്ഥമാക്കിയിരിക്കുകയാണ്.

വോളിബോളിന്റെ ഇടിമുഴക്കം നിറഞ്ഞുനിന്ന വീട്ടില്‍ ജനിച്ചിട്ടും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ചരിത്രമെഴുതാനായിരുന്നു സിന്ധുവിനിഷ്ടം. തൊണ്ണൂറുകളില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമില്‍ തിളങ്ങി നിന്നിരുന്ന പുസാരല വെങ്കിട്ട രമണയും വോളിതാരം തന്നെയായ വിജയയുടെയും മകളാണ് പുസര്‍ല വെങ്കട്ട സിന്ധു.

സൈനാ നേവാളിന് ശേഷം ലോക റാങ്കിംഗില്‍ മുന്നിട്ട് നില്‍ക്കുന്ന സിന്ധുവിന്റെ പരിശീലകന്‍ പ്രശസ്ത ബാഡ്മിന്റണ്‍ താരമായിരുന്ന പുല്ലേല ഗോപീചന്ദ് ആണ്. 2019 ഓഗസ്റ്റ് 25 നു സ്വിറ്റ്സര്‍ലണ്ടിലെ ബാസിലില്‍ നടന്ന ഫൈനലില്‍ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് സിന്ധു ചരിത്രം കുറിച്ച് ലോക ചാമ്പ്യന്‍ ആയത് .

2013 ല്‍ തന്നെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായിക്കൊണ്ട് പി.വി. സിന്ധു തന്റെ കരിയറിലെ എറ്റവും മികച്ച നേട്ടം കുറിച്ചിരുന്നു. 2017 ഏപ്രില്‍ 2ന് സിന്ധു കരിയറിലെ മികച്ച റാങ്കിങ് ആയ ലോക രണ്ടാം നമ്പര്‍ താരമായി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 2014ല്‍ വെങ്കലവും 18ല്‍ വെള്ളിയും സ്വന്തമാക്കിയ സിന്ധു 2022ല്‍ സ്വപ്‌ന സാക്ഷാത്കാരമായ സ്വര്‍ണത്തിലേക്ക് കുതിച്ചെത്തിയത് കഠിനാധ്വാസം ഒന്ന്‌കൊണ്ട് തന്നെയാണ്. തുടര്‍ച്ചയായി ഫൈനല്‍ തോല്‍വികള്‍ വേട്ടയാടിയ ഒരു ചരിത്രം കൂടി പി വി സിന്ധുവിമുണ്ടായിരുന്നു.

എന്നാല്‍ അതെല്ലാം തന്റെ കഠിനാധ്വാനവും ശുഭാപ്തി വിശ്വാസവും കൊണ്ട് സിന്ധു ഇന്ന് ഇന്ത്യയുടെ അഭിമാനത്തിന്റെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. 2013 മേയില്‍ മലേഷ്യന്‍ ഓപ്പണ്‍ കിരീടം, 2013 ഇന്ത്യന്‍ സൂപ്പര്‍ സീരീസില്‍ രണ്ടാം സ്ഥാനം, 2013 നവംബറില്‍ മകാവു ഓപ്പണ്‍ ഗ്രാന്‍പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം, ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് വെങ്കലം എന്നിങ്ങനെ പോകുന്നു കളത്തില്‍ സിന്ധുവിന്റെ നേട്ടങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News