Biscuit: റാഗി ബിസ്ക്കറ്റ് ട്രൈ ചെയ്താലോ?

ദിവസവും ഒരുനേരം റാഗി(ragi) വിഭവം കഴിച്ചാൽ രോഗങ്ങളില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാന്‍ സാധിക്കും. നമുക്ക് റാഗി കൊണ്ട് ബിസ്ക്കറ്റ്(biscuit) ട്രൈ ചെയ്താലോ?

ചേരുവകൾ

റാഗിപ്പൊടി അര കപ്പ്

ആട്ട അര കപ്പ്

ബട്ടർ അര കപ്പ്

ബ്രൗൺഷുഗർ അര കപ്പ്

ബേക്കിംഗ് പൗഡർ 3 ചെറിയ സ്പൂൺ

കൊക്കോപൗഡർ ഒരു വലിയ സ്പൂൺ

വാനില എക്സ്ട്രാക്റ്റ് അര സ്പൂൺ

പാൽ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ റാഗി പൊടി ഇട്ട് ഒരു മിനിറ്റ് വറുക്കുക. ശേഷം ഇതിൽ ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് മാവ് തയ്യാറാക്കാം. ഇനി ചെറിയ ഉരുളകൾ തയ്യാറാക്കി കുക്കീസ് പോലെ പരത്തുക. ഇത് അടച്ച് ഫ്രിഡ്ജിൽ 20-30 മിനിറ്റ് വയ്ക്കുക. അതിനുശേഷം ഓവനിൽ 160 ഡിഗ്രി സെൻറിഗ്രേഡിൽ 15 മിനിറ്റ് ബേക്ക് ചെയ്യാം. ബിസ്ക്കറ്റ് എയർടൈറ്റ് കണ്ടയ്നറിൽ സൂക്ഷിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News