Anger: നിങ്ങൾക്ക് കോപമുണ്ടോ? ഉറപ്പായും ഇത് വായിച്ചിരിക്കണം

മാനുഷികവും സ്വാഭാവികവുമായ ഒരു വികാരമാണ് കോപം(anger). നാമെല്ലാവരും ഇടയ്ക്കിടെ ദേഷ്യപ്പെടാറുണ്ട്. പല ബന്ധങ്ങളും തകരാനുള്ള പ്രധാന കാരണവും ഈ ദേഷ്യം തന്നെ. ദേഷ്യം നിയന്ത്രണാതീതമാകുമ്പോൾ അത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ ബന്ധത്തെയും ദോഷകരമായി ബാധിക്കും.

കോപം ഹൃദയാഘാതം(heart attack), രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. നിങ്ങളും അത്തരത്തിൽ പെട്ടെന്ന് ദേഷ്യം വരാറുള്ള ഒരാളാണോ? എങ്കിൽ നിങ്ങളെയൊന്ന് കൂളാക്കാം…

നിങ്ങൾ ദേഷ്യപ്പെടുമ്പോൾ, നിങ്ങളുടെ ഹൃദയം വേഗത്തിൽ മിടിക്കുന്നു, വേഗത്തിൽ ശ്വസിക്കുന്നു, ഈ വെല്ലുവിളികളെ മറികടക്കാൻ ശ്രമിക്കുക. ഡീപ് ബ്രെത്ത്… പങ്കാളിയുമായുള്ള വഴക്കിനിടയിൽ നിങ്ങളുടെ ഉള്ളിൽ നിന്ന് കോപം പൊട്ടിപ്പുറപ്പെടാൻ പോകുന്നു എന്ന് തിരിച്ചറിയുമ്പോൾ ശ്രദ്ധയൊന്ന് തിരിച്ച് ഒരു പടി പിന്നോട്ട് നീങ്ങി ഒരു ദീർഘനിശ്വാസം എടുക്കുക.

How to recognize and deal with anger

സാവധാനം ശ്വസിക്കുകയും വിശ്രമിക്കുകയും ചെയ്യുക. മൂന്ന് നാല് തവണ ദീർഘമായി ശ്വസിച്ച് ശ്വാസം വിടുക, ശ്വസിക്കുമ്പോൾ 3 ആയി എണ്ണുക, തുടർന്ന് 3 സെക്കൻഡ് ശ്വാസം പിടിക്കുക, തുടർന്ന് ശ്വസിക്കുമ്പോൾ 3 ആയി എണ്ണുക, ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ദേഷ്യത്തെ ഒരു പരിധി വരെ മറികടക്കാൻ കഴിയും.

നിങ്ങൾക്ക് വളരെ ദേഷ്യമുണ്ടെങ്കിൽ 10 അല്ലെങ്കിൽ അതിലധികമോ എണ്ണുന്നത് ഗുണം ചെയ്യും. നിങ്ങളുടെ കോപം ശാന്തമാകുകയോ അല്ലെങ്കിൽ അതിന്‍റെ തീവ്രത കുറയുകയോ ചെയ്യും.

How to control anger before it controls you

കോപം പോസിറ്റീവ് നോൺ- കോൺട്രേഷൻ രീതിയിൽ പ്രകടിപ്പിക്കുമ്പോൾ മറ്റുള്ളവരെ വേദനിപ്പിക്കാതെ നിങ്ങളുടെ നിരാശ വ്യക്തമായി പ്രകടിപ്പിക്കുന്നത് നിങ്ങൾക്ക് സഹായകമാകും.

എല്ലാ രാത്രിയിലും ആവശ്യത്തിന് ഉറങ്ങുക. കാരണം വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിൽ പല പ്രശ്‌നങ്ങളും നേരിടേണ്ടി വരും. ഒരു നല്ല ഉറക്കം നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും കോപം കുറയ്ക്കുകയും ചെയ്യും.

തമ്മിൽ വഴക്കിടുമ്പോൾ പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിൽ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്നവരാണ് നാമെല്ലാവരും. എന്നാൽ ഇങ്ങനെ ചെയ്യുന്നതിനു മുൻപ് അത് നിങ്ങളിലും നിങ്ങളുടെ പങ്കാളിയിലും ഉണ്ടാക്കാൻ പോകുന്ന അനന്തര ഫലങ്ങളെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഒരുപക്ഷേ നിങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ഒരു പക്ഷേ കുറച്ചു കഴിയുമ്പോൾ വലിയ കുറ്റബോധം നിങ്ങളെ വേട്ടയാടിയേക്കും.

Anger Management - HelpGuide.org

എല്ലാറ്റിനും ഉപരിയായി, നിങ്ങളെ ഏറ്റവുമധികം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരാളാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് എന്ന് ഓർമ്മിക്കാൻ ശ്രമിക്കുക. സ്നേഹിക്കുന്നവരെ നമുക്ക് ആർക്കെങ്കിലും വേദനിപ്പിക്കാൻ കഴിയുമോ? അതുകൊണ്ടു തന്നെ, നിങ്ങളുടെ പങ്കാളിയുമായുള്ള വഴക്കിനിടെ പെട്ടെന്നുള്ള നിങ്ങളുടെ കോപം ശമിപ്പിക്കാനായി അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒന്ന് ചിന്തിച്ചാൽ മതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News