
ഇന്ത്യൻ വംശജയായ അഭിഭാഷക രൂപാലി എച്ച് ദേശായിക്ക് (44) അമേരിക്കയിലെ ഉന്നത കോടതിയിൽ ജഡ്ജിയായി നിയമനം. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് രൂപാലി. സാൻഫ്രാൻസിസ്കോയിലെ അപ്പീൽസ് ഫോർ ദ നയൻന്ത് സർക്യൂട്ട് കോടതിയിലാണ് നിയമനം.
രൂപാലിയുടെ നിയമനം 29ന് എതിരെ 67 വോട്ടുകൾക്കാണ് യുഎസ് സെനറ്റ് അംഗീകരിച്ചത്. അരിസോന സ്കൂൾ ഓഫ് ലോയിൽനിന്ന് 2000ൽ ബിരുദവും അരിസോന സർവകലാശാലയിൽനിന്ന് 2005ൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
Job Offer : ഒരു ജോലിയുണ്ട് അപേക്ഷിക്കുന്നോ? വര്‍ഷത്തില്‍ 61,33,863 രൂപ ശമ്പളം; ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കല്‍
ഒരു ജോലിയുണ്ട് ( Job Offer ) അപേക്ഷിക്കുന്നോ? വര്‍ഷത്തില്‍ 61,33,863 രൂപ ശമ്പളം, ജോലി വീട്ടിലിരുന്ന് മിഠായി ( Candy )കഴിക്കല്‍. കാനഡയിലെ ( Canada ) കാന്‍ഡി ഫണ്‍ഹൗസ് എന്ന സ്ഥാപനത്തിലേക്ക് ചീഫ് കാന്‍ഡി ഓഫീസര്‍ തസ്തികയിലേക്കാണ് കമ്പനി ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കല്‍. വര്‍ഷത്തില്‍ 61,33,863 രൂപ ശമ്പളം. മുന്‍ പരിചയം ആവശ്യമില്ല. കേള്‍ക്കുമ്പോള്‍ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാല്‍ സംഭവം സത്യമാണ്. കനേഡിയന്‍ കമ്പനിയാണ് തങ്ങളുടെ കാന്‍ഡി കമ്പനിയിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചിരിക്കുന്നത്.
ഒന്റാരിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ലിങ്ക്ഡ് ഇന്‍ വഴിയായിരുന്നു ഉദ്യോഗാര്‍ഥികളെ ക്ഷണിച്ച് പരസ്യം ചെയ്തത്. ഇതിനകം തന്നെ 6500ലേറെ പേര്‍ ലിങ്ക്ഡ് ഇന്‍ വഴി അപേക്ഷിച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്. 1,00,000 കനേഡിയന്‍ ഡോളറാണ് (61,33,863 ഇന്ത്യന്‍ രൂപ) വാര്‍ഷിക ശമ്പളമായി കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.
പോപ് സംസ്‌കാരം, കാന്‍ഡിയോടും മധുരപലഹാരങ്ങളോടുള്ള അഭിനിവേശമാണ് ഈ തസ്തികയ്ക്ക് ആവശ്യമെന്നാണ് കമ്പനി അറിയിക്കുന്നത്. അഞ്ച് വയസിനു മുകളിലുള്ള, വടക്കേ അമേരിക്കയില്‍ താമസിക്കുന്നവരേയാണ് ഈ തസ്തികയിലേക്ക് കമ്പനി പരിഗണിക്കുന്നത്.
ചീഫ് കാന്‍ഡി ഓഫീസറായി തിരഞ്ഞെടുക്കുന്ന ആള്‍ക്ക് വീട്ടിലിരുന്ന് ദിവസവും ജോലി ചെയ്യാം, അല്ലെങ്കില്‍ പാര്‍ട് ടൈം ആയും ജോലി ചെയ്യാനുള്ള അവസരമുണ്ട്. ഓരോ മസത്തിലും കമ്പനി നിര്‍മ്മിക്കുന്ന 3500 കാന്‍ഡി ഉത്പന്നങ്ങള്‍ രുചിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുക എന്നതാണ് ജോലി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here