ഹാട്രിക് സ്വര്‍ണം നേടി അചന്ത ശരത് കമാല്‍; പുരുഷ ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍

പുരുഷ ടേബിള്‍ ടെന്നീസ് സിംഗിള്‍സ് ഫൈനലില്‍ അചന്ത ശരത് കമാല്‍ സ്വര്‍ണം നേടി. ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്ഫോര്‍ഡിനെ 4-1ന് തോല്‍പ്പിച്ചാണ് ശരത് കമാല്‍ സ്വര്‍ണം നേടിയത്. ഈ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ?ഗെയിംസില്‍ ശരത് കമാലിന്റെ നാലാം മെഡലാണിത്. നേരത്തെ പുരുഷ ടീം, മിക്സഡ് ടീം മത്സരങ്ങളില്‍ ശരത് സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ ഡബിള്‍സില്‍ വെള്ളിയും.

പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യക്ക് തന്നെയാണ് വെങ്കലവും. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിങ്ക്ഹാളിനെ തകര്‍ത്ത് ഇന്ത്യയുടെ സത്തിയന്‍ ജ്ഞാനശേഖരന്‍ വെങ്കലം നേടി. ഏഴ് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സത്തിയന്‍ ജയിച്ചത്. സ്‌കോര്‍: 11-9, 11-3, 11-5, 8-11, 9-11,10-12, 11-9.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News