
(Commonwealth Games) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടോപ് ഫോറിൽ ഇന്ത്യ. കഴിഞ്ഞ 12 നാളുകളായി ബര്‍മിങ്ഹാമിനെ ആവേശലഹരിയിലാക്കിയ കോമണ്‍വെല്‍ത്ത് ഗെയിംസിന്(Commonwealth Games) ഇന്ന് കൊടിയിറങ്ങുമ്പോള്‍ 23 സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ നാലാം സ്ഥാനം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 66 സ്വര്‍ണവുമായി ആസ്ട്രേലിയ ഒന്നാം സ്ഥാനത്തും 56 സ്വര്‍ണവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും 26 സ്വര്‍ണവുമായി കാനഡ മൂന്നാം സ്ഥാനത്തുമാണ്. 23 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവും സ്വന്തമാക്കിയാണ് ഇന്ത്യം മാന്നാം സ്ഥാനം നേടിയത്.
ഇന്നലെ വരെ അഞ്ചാംസ്ഥാനത്തായിരുന്ന ഇന്ത്യ രണ്ട് ദിവസംകൊണ്ടാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടോപ് ഫോറിൽ എത്തപ്പെട്ടത്. അതേസമയം ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമാലും ബോക്‌സിങ് താരം നിഖാത്ത് സരിനും കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തും.
40കാരനായ ശരത് ഗെയിംസിൽ ഇതിനോടകം 5 മെഡലുകൾ സ്വന്തം പേരിലാക്കിയിട്ടുണ്ട്. സരിൻ വനിതകളുടെ 50 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് വിഭാഗത്തിൽ സ്വർണം നേടിയിരുന്നു.
ഇന്ന് നടന്ന ടേബിൾ ടെന്നീസ് സിംഗിൾസ് ഫൈനലിലും ശരത് സ്വർണം നേടി. ബാഡ്മിന്റൺ താരം പിവി സിന്ദുവും പുരുഷ ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിങ്ങുമാണ് ഉത്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്.
ബാഡ്മിന്റണില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. പുരുഷ ഡബിള്‍സ് ഫൈനലില്‍ ചിരാഗ് ഷെട്ടി- സാത്വിക് സായ്രാജ് സഖ്യമാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. അതേസമയം പുരുഷവിഭാഗം ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ ശരത് കമലും (Sharath Kamal) സ്വര്‍ണം നേടി.
മലേഷ്യയുടെ ങ് സേ യോംഗിനെയാണ് ത്രില്ലര്‍ പോരാട്ടത്തില്‍ ലക്ഷ്യ തോല്‍പ്പിച്ചത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ലക്ഷ്യ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. സ്‌കോര്‍ 19-21, 21-9, 21-16. കാനഡയുടെ മിഷേല്‍ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം നേടിയത്. സ്‌കോര്‍: 21-15, 21-13. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇരുവരുടേയും ആദ്യ സ്വര്‍ണമാണിത്.
ഇംഗ്ലണ്ടിന്റെ ബെന്‍ ലെയ്ന്‍- സീന്‍ വെന്‍ഡി എന്നിവരെ തോല്‍പ്പിച്ചാണ് ചിരാഗ്- സാത്വിക് സഖ്യം സ്വര്‍ണം നേടിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. സ്‌കോര്‍ 21-15, 21-13. നേരത്തെ, പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും വനിതാ വിഭാഗത്തില്‍ പി വി സിന്ധുവും സ്വര്‍ണം നേടിയിരുന്നു.
കമല്‍ ടേബിള്‍ ടെന്നിസിലെ രണ്ടാം സ്വര്‍ണമാണ് നേടിയത്. നേരത്തെ മിക്‌സിഡ് ഡബിള്‍സിസും താരം സ്വര്‍ണം നേടിയിരുന്നു. സിംഗിള്‍സില്‍ കമല്‍ തോല്‍പ്പിച്ചത് ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്‌ഫോര്‍ഡിനെയാണ്. സ്‌കോര്‍ 11-13, 11-7, 11-2, 11-6, 11-8. ഇന്ത്യയുടെ തന്നെ സത്യന്‍ ജ്ഞാനശേഖരന്‍ വെങ്കലം നേടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here