
കഴിഞ്ഞ ദിവസം രാത്രിയില്‍ മുംബൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു ആരാധകന്റെ അമിതാവേശത്തില്‍ ഷാരൂഖ് ഖാന്‍ ക്ഷുഭിതനായയത്.
ബോളിവുഡ് താരം മക്കളായ ആര്യനും അബ്രാമിനുമൊപ്പം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ആരാധകന്റെ കടന്ന് കയറ്റം ആശങ്ക ഉയര്‍ത്തിയത്.
പാപ്പരാസികള്‍ പകര്‍ത്തിയ ദൃശ്യത്തില്‍ ആരാധകന്‍ സെല്‍ഫി എടുക്കുന്നതിനിടയില്‍ ഷാരൂഖാന്റെ കയ്യില്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചതോടെയാണ് താരം ജാഗ്രതയോടെ പുറകിലേക്ക് തെന്നി മാറിയത്. . എന്നാല്‍ അവസരോചിതമായി മകന്‍ ആര്യന്‍ ഖാന്‍ ഇടപെട്ട് രംഗം ശാന്തമാക്കി
അമിതാവേശത്തില്‍ ആരാധകന്‍ അനുവാദമോ സൂചനയോ ഇല്ലാതെ ഇടിച്ചു കയറി സെല്‍ഫി എടുക്കാനുള്ള നീക്കത്തിലാണ് താരത്തിന്റെ കൈയില്‍ കയറി പിടിക്കാന്‍ ശ്രമിച്ചത്. ഇതാണ് മകന്‍ അബ്രാമിന്റെ കൈപിടിച്ച് നടന്നിരുന്ന താരത്തെ അലോസരപ്പെടുത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here