Parliament : പാര്‍ലമെന്റിന്റെ ഇരു സഭകളും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

പാര്‍ലമെന്റിന്റെ ഇരു സഭകളും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.. വൈദ്യുതി ഭേദഗതി ബില്‍ ഉള്‍പ്പെടെ 6 ബില്ലുകളാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. അവതരിപ്പിച്ച ബില്ലുകളില്‍ വൈദ്യ.ുതി ഭേദഗതി ബില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് വിട്ടു, വിലക്കയറ്റം, ജിഎസ്ടി, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനാണഅ ഇരു സഭകളും വേദിയായത്.

ജൂലൈ 18ന് ആരംഭിച്ച വര്‍ഷകാല സമ്മേളനമാണ് 16 ദിവസം സമ്മേളിച്ചു അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. 8നാണ് സഭ സമ്മേളനം അവസാനിക്കേണ്ടിയിരുന്നതെങ്കിലും നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

വിലക്കറ്റം, ജിഎസ്ടി, എന്‍ഫോഴ്‌സ്‌മെന്റ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനാണ് ഇരു സഭകളും വേദിയായത്.. പ്രതിഷേധിച്ചതിന്റെ പേരില്‍ 27 എംപിമാര്‍ക്ക് സസ്‌പെന്‍ഷനും നല്‍കിയിരുന്നു.

അതേ സമയം ഭക്ഷ്യ ക്ഷാമമടക്കം കടുത്ത സാമുഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വൈദ്യുതി ഭേദഗതി ബില്‍ 2022 കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ബില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് വിടേണ്ടിവന്നു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ബില്ലുകള്‍ പാസാക്കുന്ന നയവും ഇത്തവണയും ഭരണപക്ഷം തുടര്‍ന്നു.. 6 ബില്ലുകളാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

കേന്ദ്ര സര്‍വ്വ്കലാശാല ഭേദഗതി ബില്‍, ഊര്‍ജ്ജ സംരക്ഷണ ഭേദഗതി ബില്‍, ഇന്ത്യന്‍ അന്റാര്‍ട്ടിക് ബില്‍, വന്യജീവി സംരക്ഷണ ബില്‍, കുടുംബ കോടതി ഭേദഗതി ബില്‍, യുഎപിഎ കേസുകളിലെ ആയുധങ്ങളുമായി ബന്ധപ്പെട്ട ഭേദഗതി എന്നിവയാണ് സഭ പാസാക്കിയത്.

പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടര്ന്ന് വിലക്കയറ്റത്തില്‍ ഇരു സഭകളിലും ഹ്രസ്വ ചര്‍ച്ചക്കും കേന്ദ്രം തയ്യാറായിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യനനായിഡുവിന്റെ ബുധനാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യസഭയിലും, സെന്‍ട്രല്‍ ഹാളിലും വെങ്കയ്യ നായിഡുവിന് യാത്ര അയപ്പ് നല്‍കി. 11ന് നിയുക്ത ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News