എല്ലാ പാർട്ടികളും ഒരുപോലെ അംഗീകരിച്ച പദ്ധതിയാണ് ആവിക്കലിലേത്: പി മോഹനന്‍ മാസ്റ്റര്‍

ആവിക്കല്‍തോട് സമരം നിയന്ത്രിക്കുന്നത് തീവ്രവാദികളാണെന്നും അതിനനുസരിച്ച് കളിക്കണോ എന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും പി മോഹനന്‍ മാസ്റ്റര്‍. എല്ലാവരും അംഗീകരിച്ച പദ്ധതിയാണെന്നും എം കെ മുനീറിന് സ്ഥല ജല വിഭ്രാന്തിയാണെന്നും പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

എല്ലാ പാർട്ടികളും ഒരുപോലെ അംഗീകരിച്ച പദ്ധതിയാണ് ആവിക്കലിലേത്. നാടിന്റെ നന്മയെ കരുതി നടപ്പാക്കുന്ന പദ്ധതിയെ അട്ടിമറിക്കാൻ കോൺഗ്രസും മുസ്ലിം ലീഗും തീവ്രവാദികൾക്ക് ഒപ്പം നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് പോലും അവഹേളിക്കാത്ത മാര്‍ക്‌സിനെ മുനീര്‍ വിമര്‍ശിക്കുന്നുവന്നും മഹാനായ പിതാവിനെ ഓര്‍ത്തു മുനീറിന്റെ വിവരക്കേടിന് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് മുനീറും എം കെ രാഘവന്‍ എം പി യും പ്രവര്‍ത്തിക്കുന്നതെന്നും പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

പദ്ധതിയെ എതിർത്ത് തോൽപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം ആ വ്യാമോഹം ആർക്കും വേണ്ടെന്നും വ്യക്തമാക്കി. ആവിക്കലിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വലിയ അപായം വരുന്നുവെന്ന് പ്രചരിപ്പിക്കുകയാണ്. ഇടതുപക്ഷം എന്നും പാവപ്പെട്ടവർക്ക് ഒപ്പമാണ് നിലകൊണ്ടിട്ടുണ്ട്. ജനങ്ങൾ അനുഭവിക്കുന്ന പ്രയാസം ഞങ്ങളെ പഠിപ്പിക്കാൻ ആരും വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here