വെടിമരുന്നിന് തീപിടിച്ചു; ആലപ്പുഴയില്‍ ക്ഷേത്രത്തില്‍ പൊട്ടിത്തെറി, മൂന്നുപേര്‍ക്ക് പരിക്ക്

ചേര്‍ത്തലയില്‍ ക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ച് സ്ഫോടനം. പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂര്‍ണമായി തകര്‍ന്നു. പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു, തിലകന്‍ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഓഫീസ് അറ്റകുറ്റപ്പണിക്ക് വന്ന ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. സപ്താഹയജ്ഞത്തിന് വേണ്ടി സൂക്ഷിച്ച കതിനയ്ക്കാണ് തീപിടിച്ചത്.

ഓഫീസ് അറ്റകുറ്റപണിക്കിടെയാണ് അപകടം സംഭവിച്ചത്. ഗ്രില്‍ വെല്‍ഡ് ചെയ്യവേ തീപ്പൊരി ചിതറിയതാണ് അപകടകാരണം. ഓഫീസിന് ഒരു മീറ്റര്‍ അകലെയാണ് വെടിമരുന്ന് സൂക്ഷിച്ച മുറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News