P Rajeev: ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ല: മന്ത്രി പി രാജീവ്

എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. വ്യക്തമായ വിശദീകരണം വേണം. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.എന്നാല്‍ ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് നിയമ മന്ത്രി പി രാജീവ് പ്രതികരിച്ചു. സമയ പരിധി തീര്‍ന്നാല്‍ അപ്പോള്‍ നോക്കാം . ഒപ്പിടാനുള്ള സമയം തീരുകയാണല്ലോ എന്ന ചോദ്യത്തിന് രാത്രി കഴിഞ്ഞില്ലല്ലോ എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.

കഴിഞ്ഞദിവസം ചീപ് സെക്രട്ടറിയോട് കാണിക്കാത്ത നീരസമാണ് ഓര്‍ഡിനന്‍സ് വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഗവര്‍ണര്‍കാട്ടിയത്. ലോകായുക്ത ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കുകയാണ് കണ്ണടച്ച് ഒപ്പിടില്ലെന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിച്ചത്. ഗവര്‍ണറുടെ നിലപാട് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു നിയമ മന്ത്രി പി രാജീവിന്റെ പ്രതികരണം. ഗവര്‍ണറുടെ പരിഗണനയിലുള്ള 11 ഓഡിനന്‍സുകളും നേരത്തെ ഗവര്‍ണര്‍ പരിശോധിച്ചോപ്പിട്ടതാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സില്‍ പുനര്‍നിര്‍മ്മാണ അനുമതി മാത്രമാണ് വേണ്ടത്.

ഓര്‍ഡിനന്‍സ് രാജ് വേണ്ടെന്ന് പറയുന്ന ഗവര്‍ണര്‍ പക്ഷേ ,നിയമസഭ പാസാക്കിയ 2022ലെ കേരള സഹകരണ സംഘങ്ങള്‍ ബില്‍ .2021 ലെ സര്‍വകലാശാല നിയമ ഭേദഗതിബില്‍, 2021ലെ സര്‍വകലാശാല നിയമങ്ങള്‍ ഭേദഗതി രണ്ടാം നമ്പറില്‍ ബില്‍ എന്നീ നിയമങ്ങള്‍ നാളിതുവരെ ഒപ്പിട്ടില്ല. ഇക്കാര്യം മറച്ചുപിടിച്ചാണ് ഗവര്‍ണര്‍ ഇപ്പോള്‍ സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here