
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആഗോളതലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ച സഖാവാണ് ബര്‍ലിനെന്ന് മന്ത്രി അനുശോചന കുറിപ്പില്‍ രേഖപ്പെടുത്തി.
കുറിപ്പ്
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. വ്യക്തിപരമായി അദ്ദേഹവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഈ അടുത്ത ദിവസവും അദ്ദേഹവുമായി ദീര്‍ഘനേരം നേരില്‍ സംസാരിച്ചിരുന്നു. അവസാനകാലം വരെയും രാഷ്ട്രീയകാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്.
ആഗോളതലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ച സഖാവാണ് ബര്‍ലിന്‍. മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞു. ഇഎംഎസ്പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോള്‍ സഖാവിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി.
ബ്ലിറ്റ്‌സ് ലേഖകനായി പ്രവര്‍ത്തിച്ച സഖാവ് ബര്‍ലിന്‍, സോഷ്യലിസ്റ്റ് ബ്ലോക്കിനെ കുറിച്ച് ലോകത്തെ അറിയിക്കാനായി ദീര്‍ഘകാലം കര്‍മ്മനിരതനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളിലും എഴുതി. ബര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന്‍ നായര്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെയാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരായി അറിയപ്പെടാന്‍ തുടങ്ങിയത്.
സഖാവിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here