Commonwealth: കോമൺവെൽത്ത് ഗെയിംസ് കൊടിയിറങ്ങുമ്പോൾ പൊന്നിന്‍ തിളക്കത്തില്‍ ഇന്ത്യ

ബർമിങ് ഹാം കോമൺവെൽത്ത് ഗെയിംസ്  കൊടിയിറങ്ങുമ്പോൾ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടവുമായാണ് ഇന്ത്യൻ സംഘം മടങ്ങുന്നത്. 22 സ്വർണ്ണം ഉൾപ്പെടെ 61 മെഡലുകളുമായി നാലാം സ്ഥാനമാണ് ഇന്ത്യ സ്വന്തമാക്കിയത്.178 മെഡലുകളുമായി ഓസ്‌ട്രേലിയ തുടക്കം മുതലുള്ള ആധിപത്യം നിലനിർത്തി.

കോമൺവെൽത്ത് ഗെയിംസിൽ പതിനെട്ടാം അങ്കത്തിന് 210 അംഗ സംഘവുമായി ബാർമിങ് ഹാമിലേക്ക് പറന്ന ഇന്ത്യൻ ടീം കടലിനക്കരെ പോയിവരുമ്പോൾ കൈനിറയെ പൊന്നുമായാണ് മടക്കം.  മെഡൽ കൊയ്ത്തിന് തുടക്കമിട്ടത് ഇന്ത്യയുടെ ഒളിമ്പിക്സ് സ്റ്റാർ കൂടിയായിരുന്ന മീര ഭായ് ചാനു .

വനിതകളുടെ 49 കിലോ ഭാരോധവാഹനത്തിൽ ഇന്ത്യക്കായി ആദ്യ സ്വർണ്ണം ചാനുവിലൂടെ. പുരുഷ വിഭാഗത്തിൽ 67 കിലോയിൽ ജെറെമി ലാൽ റിനുങ്കയും 73 കിലോ വിഭാഗത്തിൽ അചിന്ത ഷിയൂലിയും സ്വർണ്ണം സ്വന്തമാക്കി. ചരിത്രം രചിച്ച് ലോണ് ബോൾസിൽ രൂപ റാണി ടിർക്കി,സായ്കിയ, ലവ്ലി ചാവ്ബെ പിങ്കി സിങ് എന്നിവർ ഉൾപ്പെട്ട വനിതാ ടീം രാജ്യത്തിനായി സ്വർണ്ണം നേടി.

പുരുഷന്മാരുടെ ടേബിൾ ടെന്നീസ് ഗ്രൂപ്പിനത്തിലും ഇന്ത്യൻ താരങ്ങൾക്ക് സുവർണ്ണ നേട്ടം.  പുരുഷന്മാരുടെ ഹെവി വെയ്റ്റ് പാരാ പവർ ലിഫ്റ്റിങ്ങിൽ രാജ്യത്തേക്ക് സ്വർണ്ണമെത്തിച്ചത് സുധീർ. ഇന്ത്യൻ താരങ്ങൾ മെഡൽ കൊയ്ത്ത് നടത്തിയ ഗുസ്തിയിൽ ബജ്‌രംഗ് പുനിയായും, സാക്ഷി മാലിക്കും, ദീപക് പുനിയായും, രവികുമാർ ദാഹിയായും, വിനേഷ് ഫോഗാട്ടും, നവീൻ മാലിക്കും ഗോഥയിലെ കരുത്തായി.

ടേബിൾ ടെന്നീസിൽ ഭവിന പട്ടേൽ ബോക്സിങ്ങിൽ നീതു , അമിത് പങ്കൽ , നിഖാത് സാരീൻ  മലയാളിയുടെ അഭിമാനം വാനോളമുയർത്തി അത്‌ലറ്റിക്‌സിൽ എൽദോസ് പോൾ  , ടേബിൾ ടെന്നീസിൽ ശരത് കമൽ- ശ്രീജ ആകുല സഖ്യം. ബാഡ്മിന്റണിൽ പി വി സിന്ധു , ലക്‌ഷ്യ സെൻ, ചിരാഗ് ഷെട്ടി, സാത്വിക് സായ്‌രാജ് സഖ്യം, ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ നേട്ടത്തിൽ ഇവർ സുവർണ്ണ താരങ്ങളായി.

പൊന്നോളം പോന്ന വെള്ളിയുമായി എം ശ്രീശങ്കരും അബ്ദുള്ള അബൂബക്കറും മലയാളിയുടെ അഭിമാനമായി. 3 സ്വർണ്ണവും ഒരു വെള്ളിയുമടക്കം 4 മെഡലുകൾ നേടി ശരത് കമൽ താരമായി. പുരുഷ ഹോക്കിയിലും വനിതാ ടി 20 ക്രിക്കറ്റിലും  വെള്ളി. 22 സ്വർണ്ണം,16 വെള്ളി,23 വെങ്കലം മടങ്ങുമ്പോൾ ഇന്ത്യയുടെ അകൗണ്ടിലാകെ 61 മെഡലുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News