യുവതിയെ അപമാനിച്ചു; ബിജെപി നേതാവിന്റെ വീട് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി

ബിജെപി കിസാന്‍മോര്‍ച്ച നേതാവിന്റെ വീട് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി. അനധികൃത നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിയാണ് നോയിഡ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരനും സ്ത്രീയെ അപമാനിച്ചെന്ന കേസില്‍ ആരോപണ വിധേയനുമായ ശ്രീകാന്ത് ത്യാഗിയുടെ വീടിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയത്.

നോയ്ഡയിലെ സെക്ടര്‍ 93 ബി സെക്ടറിലെ പാര്‍ക്കിനടുത്ത് ശ്രീകാന്ത് ത്യാഗി നട്ട മരവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പൊതുസ്ഥലം കൈയേറിയാണ് ത്യാഗി മരം നട്ടതെന്നായിരുന്നു പരാതി. മരത്തില്‍ തൊട്ടാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയ ശ്രീകാന്ത് ത്യാഗി കയ്യില്‍ പിടിച്ചു വലിക്കുകയും പിടിച്ചു തള്ളുകയും ചെയ്തതായി സ്ത്രീ പരാതിപ്പെട്ടിരുന്നു.

ത്യാഗി തന്നെയും ഭര്‍ത്താവിനെയും കുട്ടികളെയും അധിക്ഷേപിച്ചുവെന്നും യുവതി പരാതിപ്പെട്ടിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മരം സുരക്ഷാഭീഷണി ഉയര്‍ത്തുന്നുവെന്നും മുറിച്ചു നീക്കണമെന്നുമായിരുന്നു സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടത്.

നോയിഡയിലെ ഹൗസിങ് സൊസൈറ്റിയില്‍ യുവതിയെ കിസാന്‍ മോര്‍ച്ച നേതാവ് കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. ഈ സംഭവത്തില്‍ നോയിഡ് പൊലീസ് നോയിഡ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ശ്രീകാന്ത് ത്യാ?ഗി ഒളിവില്‍ പോയിരുന്നു. ഇയാള്‍ ഉത്തരാഖണ്ഡില്‍ ഉള്ളതായാണ് പൊലീസിന് ലഭിച്ച വിവരം.

ഇയാള്‍ ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളിലുള്ളതായാണ് പൊലീസിന് ഒടുവില്‍ ലഭിച്ച സൂചന. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി നോയിഡ പൊലീസ് ഉത്തരാഖണ്ഡിലേക്ക് പോയിട്ടുണ്ട്. ബിജെപി നേതാവിന്റെ കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ആളുകള്‍ കരഘോഷത്തോടെയാണ് വരവേറ്റത്. വെള്ളിയാഴ്ച ശ്രീകാന്ത് ത്യാഗിയും ഇവിടുത്തെ താമസക്കാരിയായ സ്ത്രീയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News